Sunday, July 25, 2021
Home Gulf Oman ഒമാനില്‍ ആറുപേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു

ഒമാനില്‍ ആറുപേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു

മസ്‌ക്കത്ത്: ഒമാനില്‍ ഇന്ന് 188 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചികില്‍സയിലായിരുന്ന ആറു പേര്‍ കൂടി മരിച്ചു. ഇതോടെ ആകെ കോവിഡ് മരണം 603 ആയി.

രാജ്യത്ത് 83,606 പേര്‍ക്കാണ് ഇതിനകം കോവിഡ് സ്ഥിരീകരിച്ചത്. 78, 188 പേര്‍ക്ക് രോഗം സുഖപ്പെട്ടു. 93.5 ശതമാനമാണ് രോഗമുക്തി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 36 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 436 പേരാണ് നിലവില്‍ ആശുപത്രിയില്‍ കഴിയുന്നത്. ഇതില്‍ 158 പേര്‍ ഐസിയുവിലാണ്.

Most Popular