Tuesday, August 3, 2021
Home Gulf Oman ഒമാനില്‍ ആറുപേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു

ഒമാനില്‍ ആറുപേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു

മസ്‌ക്കത്ത്: ഒമാനില്‍ വെള്ളിയാഴ്ച്ച ആറുപേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതുതായി 212 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. 82,743 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെയായി രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 77,427 പേര്‍ക്ക് രോഗം ഭേദമായി. 93.6 ശതമാനമാണ് രോഗമുക്തി നിരക്ക്.

24 മണിക്കൂറിനിടെ 49 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 425 പേരാണ് നിലവില്‍ ആശുപത്രിയില്‍ ഉള്ളത്. ഇതില്‍ 153 പേരുടെ നില ഗുരുതരമാണ്.

Oman reports 212 new cases, including six deaths

Most Popular