Tuesday, August 3, 2021
Home Newsfeed കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

മസ്‌കത്ത്: ഒമാനില്‍ കോവിഡ് ബാധിച്ച് മലയാളി യുവാവ് മരിച്ചു. തൃശൂര്‍ പാവറട്ടി പെരിങ്ങാട് സ്വദേശി തട്ടറമ്പില്‍ ഹനീഫയുടെ മകന്‍ അനീസ് (39) ആണ് മസ്‌കത്തില്‍ മരിച്ചത്. മസ്‌കത്തിലെ ഖൗല ആശുപത്രിയില്‍ ചികിത്സയിലിരിക്കവെയാണ് അന്ത്യം.

മസ്‌കത്തിലെ മബേലയില്‍ സ്വന്തമായി വ്യാപാരം നടത്തിവരികയായിരുന്നു. ഒമാന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകനായിരുന്നു. നടപടികൃമങ്ങള്‍ക്ക് ശേഷം മൃതദേഹം മസ്‌കത്തില്‍ ഖബറടക്കും. സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ നടപടിക്രമങ്ങള്‍ നേതൃത്വം നല്‍കി. സോഷ്യല്‍ ഫോറം ഒമാന്‍ ഭാരവാഹികള്‍ അനുശോചനം അറിയിച്ചു.

മാതാവ്: ഖദീജ. ഭാര്യ: ഷിംന. മക്കള്‍: അമാന്‍, ആയിഷ, ഹസ്സ. സഹോദരന്മാരായ ഹാരിസ്, നിയാസ് എന്നിവര്‍ മസ്‌ക്കത്തിലുണ്ട്.

 

Most Popular