Thursday, June 17, 2021
Home Newsfeed റഷ്യയില്‍ നിന്ന് 25 ലക്ഷം ഡോസ് വാക്‌സിന്‍ വാങ്ങാനൊരുങ്ങി ഒമാന്‍

റഷ്യയില്‍ നിന്ന് 25 ലക്ഷം ഡോസ് വാക്‌സിന്‍ വാങ്ങാനൊരുങ്ങി ഒമാന്‍

മസ്‌കത്ത്: റഷ്യയുടെ സ്വന്തം കോവിഡ് വാക്‌സിനായ സ്ഫുട്‌നിക് വാങ്ങാനൊരുങ്ങി ഒമാന്‍. 25 ലക്ഷം ഡോസ് സ്പുട്‌നിക് 5 വാക്‌സിനാണ് ഉടന്‍ ഒമാനിലെത്തുക. അടിയന്തര സാഹചര്യത്തില്‍ കൂടിയ വില നല്‍കിയാണ് വാക്‌സിന്‍ വാങ്ങുന്നതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. റഷ്യന്‍ സ്ഥാനപതിയുമായി നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണു തീരുമാനം.

ഗുണനിലവാരം വിലയിരുത്തി അടുത്തിടെയാണ് സ്പുട്‌നിക് വാക്‌സിന് ഒമാന്‍ അനുമതി നല്‍കിയത്. ദക്ഷിണകൊറിയ, ചൈന എന്നിവിടങ്ങളില്‍ നിന്നും ഒമാന്‍ വാക്‌സിന്‍ വാങ്ങുന്നുണ്ട്. ഒമാനില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്.
ALSO WATCH

Most Popular