Sunday, August 1, 2021
Home Gulf Oman ഒക്ടോബര്‍ 1 മുതല്‍ ഒമാന്‍ അന്താരാഷ്ട്ര വിമാന സര്‍വീസ് ആരംഭിക്കും

ഒക്ടോബര്‍ 1 മുതല്‍ ഒമാന്‍ അന്താരാഷ്ട്ര വിമാന സര്‍വീസ് ആരംഭിക്കും

മസ്‌ക്കത്ത്: ഒക്ടോബര്‍ 1 മുതല്‍ ഒമാനില്‍ നിന്ന് അന്താരാഷ്ട്ര വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ തീരുമാനിച്ചതായി കോവിഡ് സുപ്രിം കമ്മിറ്റി അറിയിച്ചു. ഓരോ രാജ്യത്തെയും കോവിഡ് സാഹചര്യവും ആ രാജ്യവുമായുള്ള ഉഭയകക്ഷി ധാരണയും അനുസരിച്ചായിരിക്കും ഷെഡ്യൂള്‍ തീരുമാനിക്കുക.

ആഭ്യന്തര മന്ത്രിയും സുപ്രിം കമ്മിറ്റി ചെയര്‍മാനുമായ സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദിയുടെ അധ്യക്ഷതയിലാണ് തിങ്കളാഴ്ച്ച സുപ്രിം കമ്മിറ്റി യോഗം ചേര്‍ന്നത്. കോവിഡ് നേരിടാന്‍ രാജ്യം സ്വീകരിച്ച നടപടികളും പുരോഗതിയും കമ്മിറ്റി വിലയിരുത്തി.

Oman to resume international flights from October 1

Most Popular