Tuesday, June 15, 2021
Home Gulf സൗദിയ്ക്ക് പിന്നാലെ ഒമാനും; നാളെ മുതല്‍ അതിര്‍ത്തികള്‍ അടക്കും, വിമാന സര്‍വീസുകള്‍ റദ്ദാക്കി

സൗദിയ്ക്ക് പിന്നാലെ ഒമാനും; നാളെ മുതല്‍ അതിര്‍ത്തികള്‍ അടക്കും, വിമാന സര്‍വീസുകള്‍ റദ്ദാക്കി

മസ്‌ക്കത്ത്: യൂറോപ്യന്‍ രാജ്യങ്ങളില്‍ പുതിയ തരം കോവിഡ് വൈറസ് വ്യാപിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഒമാനും അതിര്‍ത്തികള്‍ അടയ്ക്കുന്നു. കര, വായു, കടല്‍ അതിര്‍ത്തികള്‍ ഒരാഴ്ചത്തേക്ക് അടച്ചിടും.

ടൈംസ് ഓഫ് ഒമാന്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നാളെ മുതലാണ് അതിര്‍ത്തികള്‍ അടച്ചിടുക. വിമാന സര്‍വീസുകളും റദ്ദാക്കും. ചരക്കു വിമാനങ്ങളെയും കപ്പലുകളെയും നിയന്ത്രണങ്ങളില്‍ ന്നിന്നും ഒഴിവാക്കിയിട്ടുണ്ട്.

പുതിയ കൊറോണ വൈറസിന്റെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ടെന്നും അതിനനുസരിച്ച് ഉചിതമായ തീരുമാനങ്ങള്‍ എടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം, രാജ്യത്തേക്കും പുറത്തേക്കുമുള്ള എല്ലാ അന്താരാഷ്ട്ര വിമാന സര്‍വീസുകളും ഒരാഴ്ചത്തേക്ക് റദ്ദാക്കാന്‍ സൗദിയും തീരുമാനിച്ചിരുന്നു. ഡിസംബര്‍ എട്ടിനു ശേഷം യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും എത്തിയവര്‍ രണ്ടാഴ്ചത്തേക്ക് കര്‍ശനമായി ക്വാറന്റൈന്‍ പാലിക്കണമെന്ന് സൗദി മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Most Popular