Monday, September 27, 2021
Home Gulf Oman മസ്‌ക്കത്തില്‍ വെള്ളിയാഴ്ച്ച മുതല്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കും

മസ്‌ക്കത്തില്‍ വെള്ളിയാഴ്ച്ച മുതല്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കും

മസ്‌ക്കത്ത്: മസ്‌ക്കത്ത് ഗവര്‍ണറേറ്റില്‍ വെള്ളിയാഴ്ച്ച മുതല്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കാന്‍ സുപ്രിംകമ്മിറ്റി തീരുമാനിച്ചു. മെയ് 31 മുതല്‍ 50 ശതമാനം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഓഫിസുകളില്‍ ഹാജരാവാം. വാര്‍ഷിക അവധി ബാക്കിയുള്ള ജീവനക്കാര്‍ക്ക് ഈ സമയം അത് എടുത്തു തീര്‍ക്കാനായി ഉപയോഗിക്കാവുന്നതാണ്. ജീവനക്കാരെ കോവിഡില്‍ നിന്ന് സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ മുന്‍കരുതലും സര്‍ക്കാര്‍, സ്വകാര്യ മേഖല കൈക്കൊള്ളണമെന്നും സുപ്രിം കമ്മിറ്റി നിര്‍ദേശിച്ചു. ഏപ്രില്‍ 10 മുതലാണ് ഇവിടെ ലോക്ക്ഡൗണ്‍ പ്രാബല്യത്തില്‍ വന്നത്.

Most Popular