Thursday, September 23, 2021
Home Gulf Oman ഒമാനിലേക്ക് ടൂറിസ്റ്റ് വിസകള്‍ അനുവദിക്കാന്‍ തീരുമാനം

ഒമാനിലേക്ക് ടൂറിസ്റ്റ് വിസകള്‍ അനുവദിക്കാന്‍ തീരുമാനം

ഒമാനില്‍ വീണ്ടും ടൂറിസ്റ്റ് വീസകള്‍ അനുവദിക്കാന്‍ സുപ്രിം കമ്മിറ്റി തീരുമാനം. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ തുടരാനും സ്വകാര്യ മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനും വേണ്ടിയാണിത്. ഹോട്ടലുകളും ടൂറിസം കമ്പനികളും സംഘടിപ്പിക്കുന്ന പരിപാടികളുടെ ഭാഗമായെത്തുന്ന ടൂറിസ്റ്റുകള്‍ക്കാണു വിസ അനുവദിക്കുക.

അതേസമയം, ഡിസംബര്‍ ആറു മുതല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ എല്ലാ ജീവനക്കാരും ഹാജരാകണമെന്ന് സുപ്രിം കമ്മിറ്റി അറിയിച്ചു. ഡിസംബര്‍ 6 മുതല്‍ സര്‍ക്കാര്‍ ഓഫിസുകള്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങും. അതേസമയം, എല്ലാ വകുപ്പുകളും ജീവനക്കാരും മുന്‍കരുതല്‍ നടപടികള്‍ പാലിക്കണം.

Most Popular