Thursday, June 17, 2021
Home Gulf Oman സന്ദര്‍ശന വിസാ കാലാവധി ജൂണ്‍ 30 വരെ നീട്ടി ഒമാന്‍

സന്ദര്‍ശന വിസാ കാലാവധി ജൂണ്‍ 30 വരെ നീട്ടി ഒമാന്‍

മസ്‌കത്ത്: കോവിഡ് വ്യാപാനത്തെ തുടര്‍ന്ന് ഒമാനില്‍ കുടുങ്ങിയ പ്രവാസികളുടെ വിസിറ്റ്, എക്‌സ്പ്രസ് വിസകളുടെ കാലാവധി ഈ മാസം 30 വരെ നീട്ടിയതായി റോയല്‍ ഒമാന്‍ പൊലീസ്. നേരത്തേ ജൂണ്‍ 15 വരെയായിരുന്നു കാലാവധി. വിമാനത്താവളം അടച്ചതിനാല്‍ സ്വദേശത്തേക്ക് മടങ്ങാന്‍ കഴിയാത്തവര്‍ക്കാണ് ആനുകൂല്യം ലഭ്യമാവുക. സന്ദര്‍ശന വിസകള്‍ സൗജന്യമായി തനിയേ തന്നെ പുതുക്കപ്പെടും.

ഒമാന് പുറത്തുള്ളവര്‍ക്കും അകത്തുള്ളവര്‍ക്കും റസിഡന്‍സ് വിസയുള്ളവരുടെ കാലാവധി കഴിഞ്ഞാല്‍ ഓണ്‍ലൈനില്‍ പുതുക്കാന്‍ സാധിക്കും. സന്ദര്‍ശക വിസ ലഭിച്ചെങ്കിലും വിമാനത്താവളം അടക്കുന്നതിന് മുമ്പ് രാജ്യത്ത് ഇറങ്ങാന്‍ സാധിക്കാത്തവരുടെ വിസാ കാലാവധി അടുത്ത വര്‍ഷം മാര്‍ച്ച് വരെ നീട്ടിയിട്ടുണ്ട്. ഇവര്‍ ഈ സമയത്തിനുള്ളില്‍ ഒമാനില്‍ എത്തിയാല്‍ മതിയാകും.

ഭൂരിപക്ഷം വിസകളും ഓണ്‍ലൈനില്‍ പുതുക്കാന്‍ സൗകര്യമുണ്ട്. പുതുക്കുന്നതിനുള്ള അപേക്ഷ ഓണ്‍ലൈന്‍ സംവിധാനത്തില്‍ സ്വീകരിക്കാത്ത പക്ഷം ആ വിസ പുതുക്കാന്‍ കഴിയില്ലെന്ന കാര്യം മനസിലാക്കണമെന്ന് ആര്‍ഒപി ഉദ്യോഗസ്ഥന്‍ പറഞ്ഞു. കാലാവധി കഴിഞ്ഞ വിസ സമയത്തിന് പുതുക്കാത്ത പക്ഷം പിഴ നല്‍കണം. ലേബര്‍ കാര്‍ഡ് പുതുക്കാത്തതിന് പത്ത് റിയാലാണ് പിഴ. എമിഗ്രേഷന്‍ ഫൈനായി 20 റിയാലുമാണ് ഈടാക്കുന്നത്. ലേബര്‍കാര്‍ഡ് പുതുക്കാന്‍ വൈകിയാല്‍ ഒരു മാസത്തിന് 22.50 റിയാല്‍ എന്ന തോതിലാണ് പിഴ അടക്കേണ്ടി വരുക. കാലാവധി കഴിഞ്ഞ് ഒരു ദിവസം പിന്നിട്ടാല്‍ പോലും ഈ തുക അടക്കേണ്ടി വരും. ഇതില്‍ 12.5 റിയാല്‍ ലേബര്‍ കാര്‍ഡിന്റെ ഒരു മാസത്തെ ഫീസും പത്ത് റിയാല്‍ പിഴയുമാണ്.

മാര്‍ച്ചില്‍ വിമാനത്താവളം അടക്കുന്നതിന് മുമ്പ് സന്ദര്‍ശക വിസയുടെ കാലാവധി കഴിഞ്ഞ വിദേശികള്‍ ആ കാലയളവിലെ പിഴ അടക്കേണ്ടിവരുമെന്ന് എമിഗ്രേഷന്‍ വിഭാഗത്തിലെ വക്താവ് അറിയിച്ചു.

Most Popular