Monday, September 27, 2021
Home Gulf Oman ജു​ള്‍​ഫ​ര്‍ നി​ര്‍​മി​ച്ച എ​ട്ടു മ​രു​ന്നു​ക​ള്‍​കൂ​ടി ഒമാന്‍​ പിന്‍വലിച്ചു

ജു​ള്‍​ഫ​ര്‍ നി​ര്‍​മി​ച്ച എ​ട്ടു മ​രു​ന്നു​ക​ള്‍​കൂ​ടി ഒമാന്‍​ പിന്‍വലിച്ചു

മസ്‌കത്ത്: ഗള്‍ഫ് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസ് (ജുള്‍ഫര്‍) നിര്‍മിച്ച എട്ടു മരുന്നുകള്‍കൂടി രാജ്യത്ത് നിന്ന പിന്‍വലിക്കാന്‍ ഒമാന്‍ ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കി. മുക്യോലിറ്റ് സിറപ്പ്, സപ്രാപ്രോക്ട്-എസ് സുപ്പോസിറ്ററീസ്, ജല്‍മെന്റിന്‍ 375 ഗ്രാം ടാബ്‌ലെറ്റ്, ബറ്റാലിന്‍ രണ്ട് മില്ലിഗ്രാം ഗുളിക, ബറ്റാലിന്‍ നാല് മില്ലിഗ്രാം ഗുളിക, ജല്‍മെന്റിന്‍ ഫോര്‍ട്ടെ ഗുളിക, സ്‌കോപിനാല്‍ സിറപ്പ്, ലിപിഗാര്‍ഡ് പത്ത് മില്ലിഗ്രാം ടാബ്‌ലെറ്റ് എന്നിവ വിപണിയില്‍നിന്ന് പിന്‍വലിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളില്‍നിന്നും മെഡിക്കല്‍ ഷോപ്പുകളില്‍നിന്നും മരുന്നുകള്‍ തിരിച്ചെടുക്കാന്‍ മന്ത്രാലയം വിതരണക്കാര്‍ക്ക് അറിയിപ്പ് നല്‍കി.

Most Popular