
ഒമാനി വിദ്യാർത്ഥികൾക്ക് മാർച്ച് മുതൽ മലേഷ്യയിലെ കോളേജുകളിലേക്ക് മടങ്ങാം
മസ്കത്ത്: മലേഷ്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ഒമാനി വിദ്യാര്‍ത്ഥികള്‍ക്ക് മടങ്ങിവരുന്നതുമായി ബന്ധപ്പെട്ട് ക്വാലാലംപൂരിലെ ഒമാനി കള്‍ച്ചറല്‍ അറ്റാഷെ് പ്രസ്താവന ഇറക്കി. 2021 മാര്‍ച്ച് 1 മുതല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കാമ്പസുകളിലേക്ക് മടങ്ങാന്‍ അനുവദിക്കാനുള്ള നിര്‍ദ്ദേശത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയതായി മലേഷ്യന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചതായി ഒമാനി കള്‍ച്ചറല്‍ അറ്റാഷെയുടെ പ്രസ്താവനയില്‍ വ്യക്തമാക്കി.
സബ, സരാവക് സംസ്ഥാനങ്ങളിലെ സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികളുടെ പ്രവേശനം അതത് സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന നടപടിക്രമങ്ങള്‍ക്ക് അനുസൃതമായിരിക്കുമെന്ന് മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ശാരീരിക അകലം പാലിക്കുക, മാസ്ക് ധരിക്കുക, സാനിറ്റൈസര്‍ ഉപയോഗിക്കുക എന്നതടക്കമുള്ള സുരക്ഷ മുന്‍കരുതലുകള്‍ പാലിക്കണമെന്ന് മന്ത്രാലയം നിര്‍ദേശിക്കുന്നു.