Sunday, September 26, 2021
Home Gulf Oman ഒമാനില്‍ 112 പേര്‍ക്ക് കൂടി കോവിഡ്; 60 പേര്‍ പ്രവാസികള്‍

ഒമാനില്‍ 112 പേര്‍ക്ക് കൂടി കോവിഡ്; 60 പേര്‍ പ്രവാസികള്‍

മസ്‌കത്ത്: ഒമാനില്‍ 112 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 3224 ആയി. പുതിയ രോഗികളില്‍ 60 പേര്‍ വിദേശികളാണ്. രോഗം ബാധിച്ച് ഒരു സ്വദേശി കൂടി മരിച്ചതായി ഇന്ന് രാവിലെ അധികൃതര്‍ അറിയിച്ചിരുന്നു.

രോഗമുക്തി നേടിയവരുടെ എണ്ണം 1068 ആയി ഉയര്‍ന്നു. 2139 പേരാണ് ഇപ്പോള്‍ അസുഖബാധിതരായിട്ടുള്ളത്. മലയാളിയടക്കം ചികിത്സയിലിരുന്ന 17 പേര്‍ മരണപ്പെട്ടു. പുതിയ രോഗികളില്‍ 91 പേര്‍ മസ്‌കത്ത് ഗവര്‍ണറേറ്റില്‍ നിന്നുള്ളവരാണ്.

വിവിധ വിലായത്തുകളില്‍ അസുഖം ബാധിച്ചവര്‍ര്‍, രോഗം സുഖപ്പെട്ടവര്‍

1. മസ്‌കത്ത് ഗവര്‍ണറേറ്റ്: മത്ര-1652, 415; മസ്‌കത്ത് -21, 4; ബോഷര്‍- 270,76; അമിറാത്ത്-66,13; സീബ് -328, 95; ഖുറിയാത്ത്-6,0.
2. തെക്കന്‍ ബാത്തിന: ബര്‍ക്ക- 138, 69; വാദി മആവില്‍- 10,1; മുസന്ന-45, 23; നഖല്‍-20,2; അവാബി- 44,20; റുസ്താഖ് -47,10.
3. ദാഖിലിയ: നിസ്‌വ-60, 59; സമാഇല്‍-29,21; ബിഡ്ബിദ്-10,3; ഇസ്‌കി -8,4; മന- 3,1; ഹംറ- 3,3; ബഹ്‌ല -21,14; ആദം-27,0.
4. തെക്കന്‍ ശര്‍ഖിയ: ബുആലി- 116,87; ബുഹസന്‍- 1,1; സൂര്‍-20,5; അല്‍ കാമില്‍ -7,0.
5. വടക്കന്‍ ബാത്തിന: സുവൈഖ് -31, 18; ഖാബൂറ-15,12; സഹം-15,9; സുഹാര്‍ -42,16; ലിവ -10,8; ഷിനാസ് -37,21.
6. ദാഹിറ: ഇബ്രി- 40,7; ദങ്ക്-12,5; യന്‍കല്‍ -1,0.
7. വടക്കന്‍ ശര്‍ഖിയ: ഇബ്ര- 9,8; അല്‍ ഖാബില്‍- 4,4; ബിദിയ -4,1; മുദൈബി -20,13
8. ദോഫാര്‍: സലാല- 18,11
9. ബുറൈമി -8, 4
10. മുസന്ദം: ഖസബ് -5,4, മദാ- 1,1

Oman’s Health Ministry Saturday recorded 112 further cases of the new coronavirus, bringing to 3,224 the country’s overall infections.


 

Most Popular