Sunday, June 20, 2021
Home Gulf Oman സലാലയില്‍ ശക്തമായ മഴയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു; മൂന്നാള്‍ക്ക് പരിക്ക്

സലാലയില്‍ ശക്തമായ മഴയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു; മൂന്നാള്‍ക്ക് പരിക്ക്

മസ്‌ക്കത്ത്: ശനിയാഴ്ച്ചയുണ്ടായ കനത്ത മഴയെ തുടര്‍ന്ന് ഒമാനിലെ സലാലയില്‍ താമസ കെട്ടിടം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റതായും ഒമാന്‍ റോയല്‍ പോലിസ് അറിയിച്ചു. സെന്‍ട്രല്‍ സലാലയില്‍ പ്രവാസികള്‍ താമസിക്കുന്ന കെട്ടിടമാണ് തകര്‍ന്നത്.

ദോഫാര്‍ തീരത്തെത്തിയ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ഈ മേഖലയില്‍ കനത്ത മഴയാണ് പെയ്യുന്നത്. ദോഫാറില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പെട്ട് ഇതിനകം രണ്ടുപേര്‍ മരിച്ചിട്ടുണ്ട്. സലാലയിലെ അര്‍സത്ത് മേഖലയില്‍ രണ്ട് സ്വദേശികളാണ് ഒലിച്ചുപോയത്. ഇതില്‍ ഒരാളുടെ മൃതദേഹം ലഭിച്ചിട്ടുണ്ട്.

One killed as building collapses in Oman

Most Popular