Friday, June 18, 2021
Home Newsfeed ഫൈസര്‍-ബയോടെക് വാക്‌സിന്റെ രണ്ടാമത്തെ ബാച്ച് ഒമാനില്‍ എത്തി

ഫൈസര്‍-ബയോടെക് വാക്‌സിന്റെ രണ്ടാമത്തെ ബാച്ച് ഒമാനില്‍ എത്തി

മസ്‌കത്ത്: ഫൈസര്‍-ബയോടെക് കോവിഡ് -19 വാക്സിനിന്റെ രണ്ടാമത്തെ ബാച്ച് ശനിയാഴ്ച രാത്രി സുല്‍ത്താനേറ്റിലെത്തി. ഫൈസര്‍-ബയോടെക് വാക്‌സിന്റെ രണ്ടാമത്തെ ബാച്ച് ഇന്നലെ വൈകുന്നേരം മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി എത്തി. 17,550 ഡോസ് വാക്‌സിനുകളാണ് ഇന്നലെ എത്തിയതെന്ന് ഒമാന്‍ ന്യൂസ് ഏജന്‍സി (ഒഎന്‍എ) ഓണ്‍ലൈനിലൂടെ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

ആരോഗ്യ മന്ത്രാലയത്തിലെ വാക്‌സിനേഷന്‍ സ്റ്റോറുകളുടെ ചുമതലയുള്ള ഫാര്‍മസിസ്റ്റ് ഖാലിദ് ബിന്‍ അലി അല്‍ ഫാര്‍സി ഒമാന്‍ ന്യൂസ് ഏജന്‍സിക്ക് നല്‍കിയ പ്രസ്താവനയില്‍ സുല്‍ത്താനേറ്റ് ഗവര്‍ണറേറ്റുകളിലുടനീളം മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള കുത്തിവെപ്പ് കേന്ദ്രങ്ങളില്‍ എത്തിച്ചേര്‍ന്നതോടെ വിതരണ പ്രക്രിയ പൂര്‍ത്തിയായതായി സൂചിപ്പിച്ചു.

ഫൈസര്‍-ബയോടെക് വാക്‌സിന്റെ ആദ്യ ഡോസ് 24,773 പേര്‍ക്ക് ലഭിച്ചു. അതേ വാക്‌സിന്റെ രണ്ടാമത്തെ ഡോസ് 12,272 പേര്‍ക്ക് നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുത്ത ഗ്രൂപ്പുകളില്‍ ആദ്യ ഡോസ് നല്‍കിയതിന്റെ കവറേജ് നിരക്ക് 98 ശതമാനമാണെങ്കില്‍ അതേ വാക്‌സിന്റെ രണ്ടാം ഡോസ് കവറേജ് നിരക്ക് 46 ശതമാനമാണ്.

 

 

Most Popular