Wednesday, June 23, 2021
Home Gulf Oman ഒമാന്‍ ഭവന വായ്പയില്‍ നിന്ന് 650ല്‍ അധികം കുടുംബങ്ങളെ ഒഴിവാക്കി

ഒമാന്‍ ഭവന വായ്പയില്‍ നിന്ന് 650ല്‍ അധികം കുടുംബങ്ങളെ ഒഴിവാക്കി

മസ്‌കത്ത്: സോഫ്റ്റ് ഹൗസിംഗ് ലോണ്‍ പ്രോഗ്രാമിന്റെ ഭാഗമായി ഒമാനിലെ 650 ല്‍ അധികം കുടുംബങ്ങളെ സുല്‍ത്താനേറ്റില്‍ വ്യാഴാഴ്ച പ്രഖ്യാപിച്ച സാമൂഹിക സംരക്ഷണ സംരംഭങ്ങളുടെ പാക്കേജില്‍ നിന്ന് പേയ്മെന്റുകളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ഭവന, നഗര ആസൂത്രണ മന്ത്രി ഡോ. ഖല്‍ഫാന്‍ അല്‍ സുഹൈലി വിശദമാക്കി. അദ്ദേഹം ഇക്കാര്യം മന്ത്രി ട്വിറ്റലൂടെയാണ് സ്ഥിരീകരിച്ചത്. 650 ല്‍ അധികം കുടുംബങ്ങളുടെ സാമൂഹിക സ്ഥിരതയെ ശക്തിപ്പെടുത്തുന്ന സാമൂഹിക പരിരക്ഷാ സംരംഭങ്ങള്‍ ഏകദേശം 20 ദശലക്ഷം ഒഎംആര്‍ ആണ്. സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്ക് അംഗീകരിച്ച സാമൂഹിക സംരക്ഷണ സംരംഭങ്ങളുടെ പാക്കേജില്‍ പ്രതിമാസ വരുമാനം 350 ഒമാന്‍ റിയാലില്‍ കുറവായ എല്ലാ പൗരന്മാരെയും സോഫ്റ്റ് ഹൗസിംഗ് ലോണ്‍ പ്രോഗ്രാമിന്റെ കടങ്ങളില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം ഉള്‍പ്പെടുന്നു.

 

Most Popular