Tuesday, May 11, 2021
Home Gulf Oman തൊഴിലാളികളുടെ വര്‍ക്ക് സ്റ്റാറ്റസ് മാറ്റുന്നതിനുള്ള ഗ്രേസ് പിരീഡ് സ്വകാര്യ കമ്പനികള്‍ പ്രയോജനപ്പെടുത്തണമെന്ന് ഒമാന്‍ ചേംബര്‍ ഓഫ്...

തൊഴിലാളികളുടെ വര്‍ക്ക് സ്റ്റാറ്റസ് മാറ്റുന്നതിനുള്ള ഗ്രേസ് പിരീഡ് സ്വകാര്യ കമ്പനികള്‍ പ്രയോജനപ്പെടുത്തണമെന്ന് ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ്

മസ്‌ക്കത്ത്: ഒമാനിലെ പ്രവാസി തൊഴിലാളികളുടെ പ്രൊഫഷന്‍ മാറ്റുന്നതിന് തൊഴില്‍ മന്ത്രാലയം അനുവദിച്ച ഗ്രേസ് പിരീഡ് കമ്പനികള്‍ പ്രയോജനപ്പെടുത്തണമെന്ന് ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി ആവശ്യപ്പെട്ടു. തൊഴില്‍ വിപണി ക്രമീകരിക്കുന്നതിന്റെ ഭാഗമായി പ്രവാസി തൊഴിലാളികളുടെ വര്‍ക്ക് സറ്റാറ്റസ് ശരിയാക്കുന്നതിന് ഡിസംബര്‍ 6 മുതല്‍ ജനുവരി 6 വരെയാണ് മന്ത്രാലയം സമയം അനുവദിച്ചിട്ടുള്ളത്.

നിരോധിത വിഭാഗങ്ങളില്‍ നിന്ന് മറ്റു മേഖലകളിലേക്ക് പ്രൊഫഷന്‍ മാറ്റുന്നതിനും വ്യത്യസ്ത പ്രൊഫഷനലുകളിലെ തൊഴില്‍ സ്വഭാവത്തില്‍ മാറ്റം വരുത്തുന്നതിനുമാണ് മന്ത്രാലയം സമയം അനുവദിച്ചത്. കമ്പനി ബിസിനസിന്റെ ലൈസന്‍സ് അനുസരിച്ച് ജീവനക്കാരുടെ പ്രൊഫഷന്‍ വിവിധ മേഖലകളിലേക്ക് ക്രമീകരിക്കുന്നതിന് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. തൊഴില്‍ കരാര്‍ പ്രകാരം ജീവനക്കാരുടെ വേതനത്തില്‍ ഭേദഗതി വരുത്താവുന്നതാണ്.

ഒരു കമ്പനിയില്‍ നിന്ന് മറ്റൊരു കമ്പനിയിലേക്ക് മാറുന്നതിനും അധികമുള്ള ജീവനക്കാരെ നിബന്ധനകള്‍ പാലിച്ച് പിരിച്ചുവിടുന്നതിനും ഗ്രേസ് പിരീഡ് പ്രയോജനപ്പെടുത്താവുന്നതാണ്.
Private firms urged to take advantage of grace period to change work status

Most Popular