Sunday, June 20, 2021
Home Newsfeed ഒമാനിലെ വിവിധ ഭാഗങ്ങളില്‍ മഴയ്ക്ക് സാധ്യത

ഒമാനിലെ വിവിധ ഭാഗങ്ങളില്‍ മഴയ്ക്ക് സാധ്യത

മസ്‌കത്ത്: അല്‍ ഹജര്‍ പര്‍വതങ്ങളില്‍ ഇടിമിന്നല്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്നത്തെ കാലാവസ്ഥാ പ്രവചനത്തില്‍ അറിയിച്ചു. സുല്‍ത്താനേറ്റില്‍ തെളിഞ്ഞ ആകാശമാണെങ്കിലും അല്‍ഹജര്‍ പര്‍വ്വതനിരകളില്‍ ഇന്ന് ഉച്ച തിരിഞ്ഞ് ഒറ്റപ്പെട്ട മഴയും ഇടിമിന്നലിനും സാധ്യതയുണ്ട്. ആലിപ്പഴം പൊഴിയാനും സാധ്യതയുണ്ട്. സൗത്ത് അല്‍ ഷാര്‍ഖിയ, അല്‍ വുസ്ത, ധോഫര്‍ എന്നീ ഗവര്‍ണറേറ്റുകളില്‍ മൂടല്‍മഞ്ഞുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഓണ്‍ലൈനില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

മസ്‌കത്ത് ഗവര്‍ണറേറ്റില്‍ പരമാവധി കുറഞ്ഞ താപനില 26 ഡിഗ്രി സെല്‍ഷ്യസും കൂടുതല്‍ 36 ഡിഗ്രി സെല്‍ഷ്യസുമാണ് പ്രതീക്ഷിക്കുന്നത്. സോഹര്‍ വിലായത്തില്‍ 26-34 ഡിഗ്രിയും ഇബ്രി വിലായത്തില്‍ 26-38 ഡിഗ്രിയും നിസ്വ വിലായത്തില്‍ 23-37 ഡിഗ്രിയും റുസ്താക്ക് വിലായത്തില്‍ 23-35 ഡിഗ്രിയിലുമായിരിക്കും താപനില. അതേസമയം മൂടല്‍മഞ്ഞിനും ഇടിമിന്നലിനും മുന്നറിയിപ്പും നല്‍കി.

ഇന്ന് ഏറ്റവും ഉയര്‍ന്ന താപനില പ്രതീക്ഷിക്കുന്നത് ആദം, ഹൈമ, ഫാഹൂദ്, അല്‍ ബുറൈമി, സുര്‍, ഇബ്ര, ബഹ്ല, ഇബ്രി എന്നി വിലായത്തുകളിലാണ്. ഇവിടെ 38 ഡിഗ്രി താപനില രേഖപ്പെടുത്തുമെന്നാണ് കണക്ക്കൂട്ടല്‍. ഏറ്റവും താഴ്ന്ന താപനില ജബല്‍ ഷംസില്‍ 12 ഡിഗ്രിയാവും.

 

Most Popular