Wednesday, June 23, 2021
Home Gulf Oman ഒമാനില്‍ കടലിടുക്കില്‍ മുങ്ങിയ ഇറാനിയന്‍ കപ്പിലുള്ളവരെ രക്ഷിച്ചു

ഒമാനില്‍ കടലിടുക്കില്‍ മുങ്ങിയ ഇറാനിയന്‍ കപ്പിലുള്ളവരെ രക്ഷിച്ചു

മസ്‌കത്ത്: ഹോര്‍മുസ് കടലിടുക്കില്‍ മുങ്ങിയ കപ്പലിലുള്ളവരെ രക്ഷിച്ചതായി മാരിടൈം സെക്യൂരിറ്റി സെന്റര്‍ അറിയിച്ചു. റോയല്‍ ഒമാന്‍ എയര്‍ഫോഴ്‌സ്, റോയല്‍ ഒമാന്‍ നേവി, കോസ്റ്റ്ഗാര്‍ഡ് പൊലീസ്, മറ്റ് മിലിട്ടറി, സുരക്ഷ, സിവില്‍ വിഭാഗങ്ങള്‍ എന്നിവയുടെകൂടി സഹകരണത്തോടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കപ്പലുകളുടെ സുഗമമായ സഞ്ചാരം ഉറപ്പാക്കാന്‍ മുങ്ങിയ കപ്പല്‍ കെട്ടിവലിച്ചു നീക്കിയതായും മാരിടൈം സെക്യൂരിറ്റി സെന്റര്‍ അറിയിച്ചു. ഒമാന്‍ തീരത്തോട് ചേര്‍ന്ന ഭാഗത്ത് കഴിഞ്ഞ ദിവസമാണ് ഇറാനിയന്‍ പതാകയുള്ള വാണിജ്യ കപ്പല്‍ മുങ്ങിയത്.

Most Popular