Thursday, June 17, 2021
Home Newsfeed ബംഗ്ലാദേശ് പൗരനെ കാണാതായി; മിസ്സിങ്ങ് നോട്ടീസുമായി ഒമാന്‍ പോലീസ്

ബംഗ്ലാദേശ് പൗരനെ കാണാതായി; മിസ്സിങ്ങ് നോട്ടീസുമായി ഒമാന്‍ പോലീസ്

മസകത്ത്: അല്‍ ഹംറ വിലായത്തില്‍ കാണാതായ ഒരാളെ കണ്ടെത്താന്‍ സഹായിക്കാനായി റോയല്‍ ഒമാന്‍ പോലീസ് (ആര്‍ഒപി) പൗരന്മാരോടും താമസക്കാരോടും ആവശ്യപ്പെട്ട് കൊണ്ട് നോട്ടീസ് പുറത്തിറക്കി. 28 കാരനായ ബംഗ്ലാദേശ് പൗരന്‍ സുയാന്‍ നന്ദി ഖാജിലിനെയാണ് കാണാതായത്. ഫെബ്രുവരി 25ന് അല്‍ ഹംറ വിലായത്തിലെ താമസസ്ഥലത്ത് നിന്ന് പോയ ഇദ്ദേഹം ഇതുവരെ തിരിച്ചെത്തിയിട്ടില്ലെന്ന് പോലീസ് ഓണ്‍ലൈനില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ഇദ്ദേഹം എവിടെയാണെന്ന വിവരം ലഭിക്കുന്ന ആര്‍ക്കും ആര്‍ഒപിയുടെ ഓപ്പറേഷന്‍ സെന്റര്‍ നമ്പറായ 999 മായോ അല്ലെങ്കില്‍ അടുത്തുള്ള പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടാന്‍ പോലീസ് അഭ്യര്‍ത്ഥിക്കുന്നു.

 

Most Popular