Saturday, June 12, 2021
Home Gulf Oman ഒമാനില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് പത്തിലധികം ആളുകള്‍ക്കെതിരെ നടപടി

ഒമാനില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് പത്തിലധികം ആളുകള്‍ക്കെതിരെ നടപടി

മസ്‌കത്ത്: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് പത്തിലധികം ആളുകള്‍ക്കെതിരെ നടപടി എടുത്തു. 2020 ഡിസംബര്‍ 28, തിങ്കളാഴ്ച, സൗത്ത് അല്‍ ബാറ്റിന ഗവര്‍ണറേറ്റില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 12 പേര്‍ക്കെതിരെ നടപടി എടുത്തതായി പബ്ലിക് പ്രോസിക്യൂഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. ഇതില്‍ രണ്ട് വിദേശികളും ഉള്‍പ്പെടുന്നു. ഒത്തുചേരലിന് പരമാവധി ആളുകളുടെ പരമാവധി ലംഘിച്ചതിനാണ് ഇവര്‍ക്ക് 1,000 ഒ.എം.ആര്‍ പിഴ ചുമത്തി. അതേസമയം രണ്ട് വിദേശികളെ രാജ്യത്ത് നിന്ന് നാടുകടത്തുന്നതാണ്.

Most Popular