Thursday, June 17, 2021
Home Gulf Oman ഒമാന്‍ തീരത്ത് ശക്തമായ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു; ആശുപത്രി ഒഴിപ്പിച്ചു (വീഡിയോ കാണാം)

ഒമാന്‍ തീരത്ത് ശക്തമായ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു; ആശുപത്രി ഒഴിപ്പിച്ചു (വീഡിയോ കാണാം)

മസ്‌ക്കത്ത്: ഉഷ്ണമേഖലാ ന്യൂനമര്‍ദ്ദം ഒമാന്‍ തീരത്തേക്കടുക്കുന്ന സാഹചര്യത്തില്‍ ദോഫാറിലെ ആശുപത്രി ഒഴിപ്പിച്ചു. സാദത്ത് ആശുപത്രിയാണ് ഒഴിപ്പിച്ചത്. ഇവിടെയുണ്ടായിരുന്ന രോഗികളെയും ഉപകരണങ്ങളും സുരക്ഷിത സ്ഥാനത്തേക്കു മാറ്റി.

വരും മണിക്കൂറുകളില്‍ ന്യൂനമര്‍ദ്ദം ദോഫാര്‍ തീരത്തെത്തുകയും കൂടുതല്‍ ശക്തി പ്രാപിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദോഫാര്‍ തലസ്ഥാനമായ സലാലയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയാണ് ഇപ്പോള്‍ ന്യൂനമര്‍ദ്ദം.

 

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി സലാലയിലും ദോഫാറിലും ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. കനത്ത മഴയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് സലാലയെയും തഖാഹിനെയും ബന്ധിപ്പിക്കുന്ന റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. ദോഫാര്‍ ഗവര്‍ണറേറ്റിലെ നിരവധി റോഡുകളില്‍ വെള്ളം കയറിയതായി ഒമാന്‍ റോയല്‍ പോലിസ് അറിയിച്ചു. അടുത്ത 24 മണിക്കൂര്‍ 100 മുതല്‍ 200 മില്ലീ മീറ്റര്‍ വരെ മഴ ലഭിക്കും. ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

താഴ്ന്ന പ്രദേശങ്ങളില്‍ ഉള്ളവരും വാദികള്‍ മുറിച്ചുകടക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഏവിയേഷന്‍ പബ്ലിക് അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ജീവന്‍ അപകടത്തിലാക്കും വിധത്തില്‍ വാദികള്‍ മനപൂര്‍വ്വം മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മൂന്ന് മാസം തടവും 500 ഒമാന്‍ റിയാല്‍ പിഴയും ലഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Sadah Hospital evacuated as centre of tropical depression moves towards Dhofar

Most Popular