Sunday, June 20, 2021
Home Newsfeed ഒമാനില്‍ നിയന്ത്രണങ്ങള്‍ ഉള്ള ഷോപ്പുകള്‍ക്ക് ഉപഭോക്താക്കളെ പ്രവേശിപ്പിക്കാതെ വ്യാപാരം നടത്താം

ഒമാനില്‍ നിയന്ത്രണങ്ങള്‍ ഉള്ള ഷോപ്പുകള്‍ക്ക് ഉപഭോക്താക്കളെ പ്രവേശിപ്പിക്കാതെ വ്യാപാരം നടത്താം

മസ്‌ക്കത്ത്: ഒമാനില്‍ മെയ് 8 മുതല്‍ 15 വരെ പ്രഖ്യാപിച്ച വ്യാപാര നിയന്ത്രണത്തില്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ചു. രാവിലെ 4 മുതല്‍ വൈകീട്ട് 7 വരെയാണ് ചില വിഭാഗങ്ങള്‍ ഒഴിച്ചുള്ള വാണിജ്യപ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. നിരോധനമുള്ള ഷോപ്പുകള്‍ക്ക് ഉപഭോക്താക്കളെ അകത്ത് പ്രവേശിപ്പിക്കാതെ വ്യാപാരം നടത്താമെന്ന് വ്യാപാര വ്യവസായ മന്ത്രാലയം അറിയിച്ചു.

നിയന്ത്രണമുള്ള ഷോപ്പുകളില്‍ രാവിലെ 4 മുതല്‍ വൈകീട്ട് 7 വരെ കച്ചവട വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിനും ഡെലിവറി നടത്തുന്നതിനും അനുമതിയുണ്ടായിരിക്കും.

നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയ വിഭാഗങ്ങള്‍( രാവിലെ 4 മുതല്‍ 7 വരെ)
1. പച്ചക്കറി, പഴം, മല്‍സ്യം എന്നിവ വില്‍ക്കുന്ന സെന്‍ട്രല്‍ മാര്‍ക്കറ്റ്(50 ശതമാനം ശേഷിയില്‍)
2. സെന്‍ട്രല്‍ അറവ് ശാല(50 ശതമാനം ശേഷിയില്‍)
3. ഗ്യാസ് സ്റ്റേഷനുകള്‍-ടയര്‍ റിപ്പയര്‍ ക്വിക്ക് സ്റ്റോര്‍ ഉള്‍പ്പെടെ(ഒരു സമയത്ത് 3 ഉപഭോക്താക്കള്‍ മാത്രം)
4. ഫിഷിങ് ബോട്ട് റിപ്പയര്‍ വര്‍ക്ക് ഷോപ്പുകള്‍, ഫിഷിങ് ഉപകരണങ്ങുടെ വില്‍പ്പന
5. ആരോഗ്യ കേന്ദ്രങ്ങള്‍

ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍(30 ശതമാനം ശേഷിയില്‍), ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍( ഭക്ഷ്യ വസ്തുക്കള്‍, മാംസം, പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ വില്‍ക്കുന്ന വിഭാഗം മാത്രം) എന്നിവയ്ക്ക് രാവിലെ 4 മുതല്‍ വൈകീട്ട് 7 വരെ പ്രവര്‍ത്തിക്കാം.

ബാങ്കുകള്‍, ഓഡിറ്റിങ് അക്കൗണ്ടിങ് ഓഫിസുകള്‍, കണ്‍സ്ട്രക്ഷന്‍-കോണ്‍ട്രാക്ടിങ് കമ്പനികള്‍, ട്രാലന്‍സ്ലേഷന്‍ ഓഫിസ്, ട്രാന്‍സ്‌പോര്‍ട്ട്-സ്‌റ്റോറേജ് കമ്പനികള്‍, സപ്പോര്‍ട്ട് സെന്ററുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, ഷിപ്പിങ്-കസ്റ്റംസ് ക്ലിയറന്‍സ് ഓഫിസുകള്‍, ഫിനാന്‍സിങ്-കണ്‍സള്‍ട്ടിങ് കമ്പനികള്‍, എല്ലാ തരത്തിലുമുള്ള പോസ്റ്റ് കമ്പനികള്‍ തുടങ്ങിയവയ്ക്ക് ഉപഭോക്താക്കളെ പ്രവേശിപ്പിക്കാതെ പ്രവര്‍ത്തിക്കാം.
ALSO WATCH

 

Most Popular