Wednesday, September 22, 2021
Home Newsfeed ഒമാനില്‍ 6 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു

ഒമാനില്‍ 6 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു

മസ്‌കത്ത്: ഒമാനില്‍ 224 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതുതായി ആറു പേര്‍ കൂടി കോവിഡ് മൂലം മരിച്ചു.

ഇതുവരെ രാജ്യത്ത് ആകെ 2,99,642 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2,87,244 പേര്‍ക്ക് രോഗം ഭേദമായി. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 96 ശതമാനമായി ഉയര്‍ന്നു. 3,974 പേരാണ് കോവിഡ് മൂലം ഒമാനില്‍ ഇതുവരെ മരിച്ചത്. നിലവില്‍ 281 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 124 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
ALSO WATCH

 

Most Popular