Sunday, April 11, 2021
Home Gulf Oman ദോഫാറില്‍ അറേബ്യന്‍ പുള്ളിപ്പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച് പഠനം

ദോഫാറില്‍ അറേബ്യന്‍ പുള്ളിപ്പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച് പഠനം

മസ്‌കത്ത്: ദോഫാര്‍ ഗവര്‍ണറേറ്റില്‍ അറേബ്യന്‍ പുള്ളിപ്പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച് പഠനം. ദിവാന്‍ ഓഫ് റോയല്‍ കോര്‍ട്ടിന് കീഴിലുള്ള പരിസ്ഥിതി സംരക്ഷണ വിഭാഗത്തിന്റെ സലാലയിലെ ഓഫിസിന്റെ കീഴില്‍ നടത്തിയ ശാസ്ത്രീയ പഠനത്തിലാണ് ഗവര്‍ണറേറ്റില്‍ ദല്‍ഖൂത്ത് വിലായത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് പുള്ളിപ്പുലിയുടെ സാന്നിധ്യം കണ്ടെത്തിയത്. പഠനത്തില്‍ സസ്തനി വര്‍ഗത്തില്‍ എട്ട് വന്യജീവികളുടെ സാന്നിധ്യം ഇവിടെ കണ്ടെത്തി. അറേബ്യന്‍ കുറുക്കന്‍, വരയന്‍ ഹൈന, മുള്ളന്‍ പന്നി തുടങ്ങിയവ ഈ പട്ടികയിലുണ്ട്. മേഖലയിലെ ജൈവ വൈവിധ്യത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും പ്രാധാന്യം ഉള്‍ക്കൊള്ളുന്നതാണ് പഠനം.

ഇന്റര്‍നാഷനല്‍ യൂനിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ ഗുരുതര വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ അറേബ്യന്‍ പുള്ളിപ്പുലിയെ സംബന്ധിച്ച് മേഖലയില്‍ നടക്കുന്ന ആദ്യ ശാസ്ത്രീയ പഠനമാണിത്. ട്രാപിങ് കാമറകള്‍, മൃഗങ്ങളുടെ കാഷ്ഠം ശേഖരിക്കല്‍ തുടങ്ങിയ രീതികളിലൂടെയാണ് പഠനം നടന്നത്. നജദ്, ദോഫാറിന്റെ വടക്ക് മേഖലകളില്‍ നേരത്തേ പുള്ളിപ്പുലിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

Most Popular