മസ്കത്ത്: നോര്‍ത്ത് അല്‍ ഷാര്‍ഖിയ ഗവര്‍ണറേറ്റിലെ എല്ലാ വാണിജ്യ സ്ഥാപനങ്ങളും അടയ്ക്കാനുള്ള തീരുമാനം നീട്ടിയതായി സുപ്രീംകമ്മറ്റി അറിയിച്ചു. ഗവണ്മെന്റ് കമ്മ്യൂണിക്കേഷന്‍ സെന്റര്‍ (ജിസി) ഓണ്‍ലൈനില്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നോര്‍ത്ത് അല്‍ ഷാര്‍ഖിയ ഗവര്‍ണറേറ്റില്‍ വൈകീട്ട് 7 മുതല്‍ രാവിലെ 6 വരെ എല്ലാ വാണിജ്യ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ചിരിക്കുന്നത് തുടര്‍ന്നൊരു അറിയിപ്പുണ്ടാകുന്നത് വരെ നീട്ടാനാണ് സുപ്രീം കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. അതേസമയം പെട്രോള്‍ പമ്പുകള്‍, ആരോഗ്യ സ്ഥാപനങ്ങള്‍, സ്വകാര്യ ഫാര്‍മസികള്‍ എന്നിവ അടച്ചതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കി.