Sunday, June 20, 2021
Home Newsfeed ഒമാനില്‍ വീണ്ടും കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കി

ഒമാനില്‍ വീണ്ടും കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കി

മസ്‌കത്ത്: ഒമാനില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ വീണ്ടും രാത്രികാല യാത്രാവിലക്ക് ഏര്‍പ്പെടുത്താന്‍ സുപ്രീം കമ്മിറ്റിയുടെ തീരുമാനം. മാര്‍ച്ച് 28 ഞായറാഴ്ച രാജ്യവ്യാപകമായുള്ള ഭാഗിക കര്‍ഫ്യൂ പ്രാബല്യത്തില്‍ വരുന്നതാണ്. ഏപ്രില്‍ എട്ട് വ്യാഴാഴ്ച വരെ കര്‍ഫ്യൂ നിലനില്‍ക്കുന്നതാണ്. രാത്രി എട്ട് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടുന്നതിനോടൊപ്പം വാഹന സഞ്ചാരത്തിനും ആളുകള്‍ പുറത്തിറങ്ങുന്നതിനും വിലക്കുണ്ടായിരിക്കും. നിലവില്‍ ഒമാനില്‍ വാണിജ്യ സ്ഥാപനങ്ങളുടെ രാത്രി അടച്ചിടല്‍ പ്രാബല്യത്തിലുണ്ട്. ഇത് ഏപ്രില്‍ മൂന്നിന് അവസാനിക്കാനിരിക്കെയാണ് സുപ്രീം കമ്മിറ്റിയുടെ പുതിയ തീരുമാനം.

സര്‍ക്കാര്‍ സ്‌കൂളുകളില്‍ 12ാം ഗ്രേഡ് ഒഴിച്ചുള്ളവയിലെ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഏപ്രില്‍ എട്ട് വരെ നീട്ടാനും സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു. കോവിഡ് വ്യാപനം സംബന്ധിച്ച നിലവിലെ അവസ്ഥയും ആശുപത്രികളില്‍ രോഗികള്‍ കൂടുന്നതും ഉയരുന്ന മരണസംഖ്യയും സുപ്രീം കമ്മിറ്റി ചര്‍ച്ച ചെയ്തു. രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്തുമ്പോള്‍ ഏപ്രില്‍ ഒന്ന് മുതല്‍ മെയ് 30 വരെയുള്ള രണ്ട് മാസക്കാലം ഏറെ പ്രയാസമേറിയതാകുമെന്നാണ് വിദഗ്ധ സംഘത്തിന്റെ വിലയിരുത്തലെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു.

 

Most Popular