മസ്കത്ത്: തൊഴിലാളികളുടെ താല്‍ക്കാലിക താമസ സ്ഥലങ്ങള്‍ക്ക് തീപിടിച്ചു. ഇന്നലെ ഉച്ചയോടെ സീബ് വിലായത്തിലെ വടക്കന്‍ മബേല മേഖലയിലാണ് തീ
പിടിച്ചത്. മസ്കത്ത് ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് സംഘമെത്തിയാണ് തീയണച്ചത്. ആര്‍ക്കും പരിക്കില്ലാതെ തീയണച്ചതായി അധികൃതര്‍ അറിയിച്ചു. നാശനഷ്ടങ്ങളെക്കുറിച്ച് വ്യക്തമല്ല.