ഒമാന്‍ ; ഒമാനില്‍ 1311 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പുതിയ കേസുകളില്‍ 1,078 പേര് ഒമാനികളും 233 പേര് പ്രവാസികളുമാണ്. എന്നാല്‍ ഇന്ന് 1322 പേര് രോഗമുക്തരായത് ഏറെ ആശ്വാസമായി.
ഇതോടെ രാജ്യത്ത് 65,504 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 42,772 പേര് രോഗമുക്തരുമായി. എന്നാല്‍ ഇന്ന് 10 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ മരണം 308 ആയി. 3,976 പുതിയ കോവിഡ് -19 ടെസ്റ്റുകളടക്കം 266,845 ടെസ്റ്റുകള്‍ നടത്തിയതായി മന്ത്രാലയം അറിയിച്ചു.