Tuesday, June 15, 2021
Home Gulf Oman വിനോദ സഞ്ചാരികള്‍ക്കു​ള്ള മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ഒമാന്‍ ടൂറിസം മന്ത്രാലയം പു​റ​ത്തി​റ​ക്കി

വിനോദ സഞ്ചാരികള്‍ക്കു​ള്ള മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ഒമാന്‍ ടൂറിസം മന്ത്രാലയം പു​റ​ത്തി​റ​ക്കി

മസ്‌കത്ത്: ഇന്ത്യയടക്കം 103 രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് ഒമാന്‍ വിസയില്ലാതെ 10 ദിവസം പ്രവേശനം അനുവദിച്ച സാഹചര്യത്തില്‍ ടൂറിസം മന്ത്രാലയം സഞ്ചാരികള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം വിനോദസഞ്ചാരികള്‍ക്ക് ഒമാനിലെത്തിയതിന് ശേഷമുള്ള ക്വാറന്റീന്‍ ഒഴിവാക്കി. അതോടൊപ്പം മറ്റു യാത്രക്കാരെ പോലെ ഒമാനിലേക്ക് യാത്ര തിരിക്കുന്നതിന് മുമ്ബ് നടത്തേണ്ടിയിരുന്ന പി.സി.ആര്‍ പരിശോധനയും ഒഴിവാക്കിയിട്ടുണ്ട്.

അതേസമയം സഞ്ചാരികള്‍ക്ക് ഒമാനിലെ താമസക്കാലത്ത് കോവിഡ് ചികിത്സക്കുള്ള അന്താരാഷ്ട്ര ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്. ഹോട്ടലുകളിലോ റിസോര്‍ട്ടുകളിലോ മുറികള്‍ മുന്‍കൂട്ടി ബുക്ക് ചെയ്തതിന്റെയും മടക്കയാത്ര ടിക്കറ്റിന്റെയും രേഖകള്‍ കൈവശം വെക്കണം. വ്യക്തികള്‍ ഒറ്റക്കും ഒരു കുടുംബത്തിന് ഒരു മുറി എന്ന രീതിയിലുമാണ് എടുക്കേണ്ടത്. വിമാനത്താവളത്തില്‍ നടത്തുന്ന പി.സി.ആര്‍ പരിശോധനക്ക് സഞ്ചാരികള്‍ രജിസ്റ്റര്‍ ചെയ്യണം. emushrif.om.covid19 പേജിലാണ് പരിശോധനക്ക് രജിസ്റ്റര്‍ ചെയ്യേണ്ടത്. അതോടൊപ്പം ആരോഗ്യ മന്ത്രാലയത്തിന്റെ തറാസുദ് പ്ലസ് ആപ് ഡൗണ്‍ലോഡ് ചെയ്യുകയും വേണം. വിമാനത്താവളത്തില്‍ പി.സി.ആര്‍ പരിശോധന നടത്തിയതിന്റെ റിസല്‍ട്ട് വരുന്നതു വരെ മുറിയില്‍ ഐസൊലേഷനില്‍ കഴിയണം. പോസിറ്റിവ് ആകുന്ന പക്ഷം ഐസൊലേഷന്‍ നിബന്ധനകള്‍ പൂര്‍ണമായി പാലിക്കേണ്ടതാണ്.

വിനോദ സഞ്ചാര കമ്ബനികള്‍ മുഖാന്തരമല്ലാതെ പുറത്തേക്ക് ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് പോവാന്‍ പാടില്ല. അതോടൊപ്പം എല്ലാ കോവിഡ് സുരക്ഷ മുന്‍കരുതലുകള്‍ പാലിക്കുകയും മാസ്‌ക് ധരിക്കുകയും കൈകള്‍ ശുദ്ധീകരിക്കുകയും ശാരീരിക അകലം പാലിക്കുകയും വേണം. വിനോദ സഞ്ചാര കമ്ബനികള്‍ ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കോവിഡ് നിയന്ത്രണ വിഭാഗവുമായി ബന്ധം സ്ഥാപിക്കണം. വിനോദസഞ്ചാരികള്‍ക്ക് കോവിഡ് രോഗ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ അധികൃതരെ അറിയിക്കുകയും ആവശ്യമെങ്കില്‍ മെഡിക്കല്‍ സഹായം നല്‍കുകയും ചെയ്യണം. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ അഞ്ചുപേരില്‍ കൂടുതല്‍ ഒത്തുേചരാന്‍ പാടില്ലെന്ന നിയമത്തിലും ടൂറിസ്റ്റുകള്‍ക്ക് ഇളവുണ്ട്. കോവിഡ് ആരോഗ്യ മാനദന്ധങ്ങള്‍ പാലിച്ച് ഒരു കുടുംബത്തിലെ കൂടുതല്‍ പേര്‍ക്ക് ഒരുമിച്ചുകൂടാവുന്നതാണ്.

അതേസമയം കരമാര്‍ഗം വരുന്നവര്‍ അതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിന് 72 മണിക്കൂറിനുള്ളില്‍ എടുത്ത പി.സി.ആര്‍ നെഗറ്റിവ് റിസല്‍ട്ട് കൈവശം വെക്കണം. ഒമാന്‍ അതിര്‍ത്തി പോസ്റ്റുകളില്‍ പി.സി.ആര്‍ ടെസ്റ്റ് നടത്താനുള്ള സൗകര്യമില്ലാത്തതുകൊണ്ടാണിത്.

Most Popular