Monday, April 19, 2021
Home Gulf Oman കടലില്‍ കുടുങ്ങിയ പാകിസ്താനി കപ്പലിനെ രക്ഷിച്ച് റോയല്‍ ഒമാന്‍ നേവി

കടലില്‍ കുടുങ്ങിയ പാകിസ്താനി കപ്പലിനെ രക്ഷിച്ച് റോയല്‍ ഒമാന്‍ നേവി

മസ്‌കത്ത്: എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് കടലില്‍ കുടുങ്ങിയ പാകിസ്താനി കപ്പലിനെ രക്ഷിച്ച് റോയല്‍ ഒമാന്‍ നേവി. നേവി മാരിടൈം സുരക്ഷാകേന്ദ്രവും റോയല്‍ ഒമാന്‍ എയര്‍ഫോഴ്‌സിന്റെ റെസ്‌ക്യൂ സെന്ററും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. കപ്പലിനെ കെട്ടിവലിച്ച് മസ്‌കത്തിലെ സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്ത് എത്തിച്ചു. മസ്‌കത്തിന് വടക്കുകിഴക്ക് ഭാഗത്തായി 50 നോട്ടിക്കല്‍ മൈല്‍ അകലെവെച്ചാണ് പാക് പതാകയുള്ള കപ്പല്‍ പ്രവര്‍ത്തനരഹിതമായത്.

Most Popular