Tuesday, May 18, 2021
Home Gulf Oman മസ്‌കത്തില്‍ ദക്ഷിണ കൊറിയന്‍ കമ്പനിയുടെ വ​ന്‍ ജ​ല​ശു​ദ്ധീ​ക​ര​ണ പ​ദ്ധ​തി​ക​ള്‍ വരുന്നു

മസ്‌കത്തില്‍ ദക്ഷിണ കൊറിയന്‍ കമ്പനിയുടെ വ​ന്‍ ജ​ല​ശു​ദ്ധീ​ക​ര​ണ പ​ദ്ധ​തി​ക​ള്‍ വരുന്നു

മസ്‌കത്ത്: ദക്ഷിണ കൊറിയന്‍ കമ്പനിയായ ജി.എസ് എന്‍ജിനീയറിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ അല്‍ ഗൂബ്രയിലും ബര്‍കയിലും 400 ദശലക്ഷം ഡോളര്‍ ചെലവില്‍ വന്‍ ജലശുദ്ധീകരണ പദ്ധതികള്‍ നിര്‍മിക്കുന്നു. രണ്ട് വന്‍ ജലശുദ്ധീകരണ പദ്ധതികള്‍ ആരംഭിക്കാനുള്ള അംഗീകാരം കഴിഞ്ഞദിവസമാണ് ഒമാന്‍ പവര്‍ ആന്‍ഡ് വാട്ടര്‍ പ്രൊക്യുയര്‍മെന്റ് കമ്ബനിയില്‍നിന്ന് ജി.എസ് എന്‍ജിനീയറിങ്ങിന് ലഭിച്ചത്. പൂര്‍ണമായും സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഈ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ തലസ്ഥാന നഗരിയിലും ബാത്തിന ഗര്‍ണറേറ്റിലും അനുഭവപ്പെടുന്ന ജലക്ഷാമം പൂര്‍ണമായും പരിഹരിക്കപ്പെടും. പദ്ധതിക്ക് നിക്ഷേപമിറക്കുന്നതും പദ്ധതി വികസിപ്പിക്കുന്നതും പ്രായോഗികവത്കരിക്കുന്നതുമൊക്കെ സ്വകാര്യമേഖല തന്നെയാണ്.

ഇതില്‍ ഏറ്റവും വലിയ ശുദ്ധീകരണ പദ്ധതി അല്‍ ഗൂബ്രയിലാണ് നിര്‍മിക്കുക. 2024 മധ്യത്തോടെ നിര്‍മാണം പൂര്‍ത്തിയാവുന്ന ഈ പദ്ധതി ഈ വിഭാഗത്തില്‍പെട്ട ഒമാനിലെ ഏറ്റവും വലിയ ജലശുദ്ധീകരണ പദ്ധതിയാണ്. ദിവസവും മൂന്നു ലക്ഷം ഘന മീറ്റര്‍ ജലമാണ് ഇവിടെ ഉല്‍പാദിപ്പിക്കുക. 275 ദശലക്ഷം ഡോളറാണ് നിക്ഷേപം നടത്തുന്നത്. ബര്‍ക്ക നിലവില്‍ ജലശുദ്ധീകരണ പദ്ധതികളുടെ കേന്ദ്രമാണ്. ബാത്തിന മേഖലയില്‍ നിലവില്‍ ജലക്ഷാമം നേരിടുന്നുമുണ്ട്. ബര്‍ക്കയില്‍ ആരംഭിക്കുന്ന പുതിയ പദ്ധതിയിലൂടെ 1.01 ലക്ഷം ഘനമീറ്റര്‍ ജലമാണ് ദിവസവും ഉല്‍പാദിപ്പിക്കാന്‍ കഴിയുക. 129 ദശലക്ഷം ഡോളറാണ് പദ്ധതിയില്‍ നിക്ഷേപമായി ഇറക്കുന്നത്. 2023 മധ്യത്തോടെ പദ്ധതി കമ്മീഷന്‍ ചെയ്യാന്‍ കഴിയുമെന്ന് കമ്ബനി അധികൃതര്‍ വ്യക്തമാക്കി.

അതോടൊപ്പം ഇറ്റാലിയന്‍ കമ്ബനിയും ജല ശുദ്ധീകരണ പദ്ധതിയുമായി രംഗത്തുണ്ട്. എഞ്ചിനീയറിങ് പ്രൊക്യുയര്‍മെന്റ് ആന്റ് കണ്‍സട്രക്ഷന്‍ കമ്ബനിയുമായി സഹകരിച്ച് രണ്ട് ജല ശുദ്ധീകരണ പദ്ധതികള്‍ നിര്‍മിക്കും. ഇതിന്റെ അംഗീകാരവും കഴിഞ്ഞ ദിവസം കമ്ബനിക്ക് ലഭിച്ചിരുന്നു. രണ്ട് പദ്ധതിക്കും 330 ദശലക്ഷം റിയാലാണ് നിക്ഷേപം ഇറക്കുക.

Most Popular