Monday, June 21, 2021
Home Newsfeed ദിവസങ്ങള്‍ക്കു മുമ്പ് നാട്ടില്‍ നിന്നെത്തിയ മലയാളി ഐസൊലേഷനില്‍ കഴിയവേ ഒമാനില്‍ കുഴഞ്ഞുവീണു മരിച്ചു

ദിവസങ്ങള്‍ക്കു മുമ്പ് നാട്ടില്‍ നിന്നെത്തിയ മലയാളി ഐസൊലേഷനില്‍ കഴിയവേ ഒമാനില്‍ കുഴഞ്ഞുവീണു മരിച്ചു

മസ്‌കത്ത്: മസ്‌കത്തില്‍ തൃശൂര്‍ സ്വദേശി കുഴഞ്ഞു വീണു മരിച്ചു. ഒല്ലൂര്‍ സ്വദേശി കണ്ടനാടന്‍ ജോസിന്റെ മകന്‍ ഇഗ്നേഷ്യസ് (53) ആണ് മരിച്ചത്. ഇരുപത്തിയഞ്ചു ദിവസം മുന്‍പാണ് നാട്ടില്‍ നിന്ന് ഒമാനില്‍ എത്തിയത്.

ഏതാനും ദിവസം മുമ്പ് ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ബര്‍ക്കയിലെ താമസസ്ഥലത്തു ഐസൊലേഷനില്‍ കഴിയവെയാണ് കുഴഞ്ഞുവീണത്. ഭാര്യ: ശോഭ. മക്കള്‍:ആന്‍സണ്‍, ആന്‍മേരി. മൃതദേഹം സോഹാറില്‍ സംസ്‌കരിക്കും.

 

Most Popular