Wednesday, September 22, 2021
Home Newsfeed ഒമാനില്‍ കോവിഡ് ബാധിച്ച്‌ രണ്ട് മലയാളികള്‍ മരിച്ചു

ഒമാനില്‍ കോവിഡ് ബാധിച്ച്‌ രണ്ട് മലയാളികള്‍ മരിച്ചു

മസ്‌കറ്റ്: ഒമാനിൽ കോവിഡ് ബാധിച്ചതിനെത്തുടർന്ന് രണ്ട് മലയാളികൾ കൂടി മരിച്ചു. കണ്ണൂര്‍ സ്വദേശി ഇ കെ മുഹ്‌സിന്‍(47), കൊല്ലം സ്വദേശി മജീദ് കുട്ടി(39)എന്നിവരാണ് മരിച്ചത്. ഇതോടെ ഒമാനില്‍ കൊവിഡ് ബാധിച്ച്‌ മരിച്ച മലയാളികളുടെ എണ്ണം 70 ആയി .കണ്ണൂര്‍ മാട്ടൂല്‍ സ്വദേശി മുഹ്‌സിന്‍ ഇട്ടോല്‍ കളത്തില്‍ മസ്‌കറ്റില്‍ ഫയര്‍ എഞ്ചിനീയറിങ് കമ്ബനിയില്‍ ജീവനക്കാരനായിരുന്നു. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 28ന് സ്വകാര്യ ആശുപത്രിയിലും അസുഖം മൂര്‍ച്ഛിച്ചതോടെ റോയല്‍ ആശുപത്രിയിലും ചികിത്സയിലായിരുന്നു. പിതാവ്: പരേതനായ എം കെ അബ്ദുറഹീം, മാതാവ്: ഇ കെ അസ്മ, ഭാര്യ: ഹന്നത്ത്, മക്കള്‍: നജാഹ്, നാഫിഹ്, ഹമ്മാദ്, ഐമന്‍.

Most Popular