Saturday, July 31, 2021
Home Gulf Oman ഒമാനില്‍ രണ്ടു മലയാളികള്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു

ഒമാനില്‍ രണ്ടു മലയാളികള്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു

മസ്‌കത്ത് : ഒമാനില്‍ രണ്ടു മലയാളികള്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. തൃശൂര്‍ സ്വദേശികളായ തൃശൂര്‍ വേളൂക്കര കൊറ്റനെല്ലൂര്‍ കുറുപ്പംപടി നെടുമ്പക്കാരന്‍ ജോണ്‍ (67), ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ പുത്തൂര്‍ വീട്ടില്‍ കൊച്ചു ദേവസ്സിയുടെ മകന്‍ ജോയ് (62) എന്നിവരാണ് മരിച്ചത്.

കഴിഞ്ഞ 42 വര്‍ഷമായി സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു ജോയ്. കോവിഡ് ബാധിച്ച് മസ്‌കത്തിലെ സ്വകാര്യ ആശുപത്രിയില്‍ ഒരു മാസത്തോളമായി ചികില്‍സയിലായിരുന്നു. ഭാര്യ: മേഴ്‌സി. മകള്‍: സൗമ്യ, മരുമകന്‍: സിജോ.

25 വര്‍ഷമായി സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു നെടുമ്പക്കാരന്‍ ജോണ്‍. ഭാര്യ: ഗ്രേസി എടാട്ടുക്കാരന്‍, മക്കള്‍: ജോഫി, ജെന്‍സി. അതേസമയം, വൈറസ് ബാധിതരായി 10 പേര്‍ കൂടി മരണപ്പെട്ടതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം ഇന്ന് അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 318 ആയി ഉയര്‍ന്നു.
ഇന്ന് ഒമാനില്‍ 1157 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഒമാനിലെ ആകെ വൈറസ് ബാധിതരുടെ എണ്ണം 66,661 ആയി.

Most Popular