Wednesday, June 23, 2021
Home Gulf Oman ഒമാനില്‍ രണ്ടു പേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു

ഒമാനില്‍ രണ്ടു പേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു

മസ്‌കത്ത്: ഒമാനില്‍ കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന രണ്ട് പേര്‍ കൂടി വെള്ളിയാഴ്ച മരിച്ചു. 284 പേര്‍ക്കു കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. 36 വയസുകാരിയായ സ്വദേശി യുവതിയും 43 വയസുകാരനായ വിദേശിയുമാണ് മരണപ്പെട്ടത്.

സ്വദേശി യുവതിയുടെ മരണം വെള്ളിയാഴ്ച രാവിലെയും വിദേശിയുടേത് വൈകുന്നേരവുമാണ്
ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചത്. ഇവര്‍ ഏത് രാജ്യക്കാര്‍ ആണെന്ന വിവരം വ്യക്തമായിട്ടില്ല.
ഇതോടെ ഒമാനിലെ കോവിഡ് മരണം 20 ആയി. മരിച്ചവരില്‍ രണ്ട് മലയാളികളടക്കം 13 പേര്‍ വിദേശികളും ഏഴുപേര്‍ സ്വദേശികളുമാണ്. 4,625 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെയായി രോഗം സ്ഥിരീകരിച്ചതു.

Most Popular