News Flash
X
ഒമാനില്‍ വാഹനപകടത്തില്‍ മലയാളി യുവാവ് ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു

ഒമാനില്‍ വാഹനപകടത്തില്‍ മലയാളി യുവാവ് ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു

personSJ access_timeMonday January 11, 2021
HIGHLIGHTS
സമാഈലില്‍ വെച്ച് ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. സഞ്ചരിച്ച വാഹനം ഡിവൈഡറില്‍ ഇടിച്ച് റോഡരികിലെ താഴ്ചയിലേക്ക് മറിയുകയായിരുന്നു.

മസ്‌കറ്റ്: ഒമാനില്‍ വാഹനാപകടത്തില്‍ 22കാരനായ മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. സമാഈലില്‍ വെച്ച് ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. സഞ്ചരിച്ച വാഹനം ഡിവൈഡറില്‍ ഇടിച്ച് റോഡരികിലെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. സുഹൈല്‍ ബഹ്വാന്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന കോട്ടയം ചങ്ങനാശ്ശേരി സ്വദേശി വര്‍ഗീസിന്റെ മകന്‍ ആല്‍വിന്‍(22), മഹാരാഷ്ട്ര സ്വദേശി ദേവാന്‍ഷൂ(21) എന്നിവരാണ് മരിച്ചത്.

വാഹനത്തില്‍ കൂടെ സഞ്ചരിച്ച തലശ്ശേരി സ്വദേശി മുഹമ്മദ് സുന്നൂന്‍, ആലപ്പുഴ സ്വദേശി ഹരികൃഷ്ണന്‍ എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

SHARE :
folder_openTags
content_copyCategory