Monday, May 10, 2021
Home Newsfeed ഒമാനില്‍ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കിത്തുടങ്ങിയോ? വിശദീകരണവുമായി മന്ത്രാലയം

ഒമാനില്‍ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കിത്തുടങ്ങിയോ? വിശദീകരണവുമായി മന്ത്രാലയം

മസ്‌ക്കത്ത്: ഒമാനില്‍ ഉപാധികളില്ലാതെ എല്ലാ വിഭാഗങ്ങള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കിത്തുടങ്ങിയെന്ന പ്രചാരണം തെറ്റെന്ന് ആരോഗ്യ മന്ത്രാലയം. നേരത്തേ പ്രഖ്യാപിച്ച നിശ്ചിത വിഭാഗങ്ങള്‍ക്കു മാത്രമേ വാക്‌സിന്‍ നല്‍കുന്നുള്ളു. ഇതില്‍ മാറ്റം വരുത്തിയാല്‍ ആരോഗ്യ മന്ത്രാലയത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി വിവരമറിയിക്കും.

മസ്‌ക്കത്ത് ഗവര്‍ണറേറ്റില്‍ കോവിഡ് വാക്‌സിന്റെ സെക്കന്‍ഡ് ഡോസ് ലഭിക്കുന്ന കേന്ദ്രങ്ങള്‍ ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍ ജനറല്‍ പ്രഖ്യാപിച്ചു. താഴെ പറയുന്ന കേന്ദ്രങ്ങളില്‍ നിന്ന് വെള്ളി, ശനി ഒഴികെ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെയാണ് വാക്‌സിന്‍ ലഭിക്കുക.
1. വാലി ഓഫ് അല്‍ അമീറത്ത് ഓഫീസ്(മീറ്റിങ് ഹാള്‍)
2. മസ്‌ക്കത്ത് വിലായത്ത്, മുത്ര
3. സബ്‌ലത്ത് മുത്ര
4. അല്‍സീബ് വിലായത്ത്, ബുഷേര്‍
5. സുല്‍ത്താന്‍ ഖാബൂസ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്-ബുഷേര്‍
6. ഖുറയ്യത്ത് ഹെല്‍ത്ത് പോളിക്ലിനിക്ക്
ALSO WATCH

Most Popular