Tuesday, July 27, 2021
Home Gulf ഖത്തറിലെത്തിയാൽ ആറാം ദിവസം സ്രവപരിശോധന നിർബന്ധം

ഖത്തറിലെത്തിയാൽ ആറാം ദിവസം സ്രവപരിശോധന നിർബന്ധം

ദോഹ: കോവിഡ് 19 വ്യാപനം കുറഞ്ഞ രാജ്യങ്ങളിൽ നിന്ന് വരുന്നവർ ദോഹയിലെത്തി നിരീക്ഷണത്തിൽ പ്രവേശിച്ച് ആറാം ദിവസം സ്രവ പരിശോധന നടത്തണമെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. പരിശോധന നടത്തുന്ന ഏഴാം ദിവസമടക്കം ഇഹ്തിറാസ് പ്രൊഫൈൽ മഞ്ഞയായിരിക്കും.

വിമാനത്താവളത്തിലെത്തി നിരീക്ഷണത്തിൽ പ്രവേശിക്കുന്നതു മുതലാണ് ഒരു വ്യക്തിയുടെ പ്രൊഫൈൽ മഞ്ഞയാകുന്നത്. സ്രവ പരിശോധനയ്ക്ക് ശേഷം നെഗറ്റീവ് ഫലം ലഭിക്കുന്നതുവരെ മഞ്ഞ നിറം തുടരും.

പരിശോധനയിൽ കോവിഡ് നെഗറ്റീവ് ആണെങ്കിൽ മാത്രമേ ഇഹ്തിറാസ് ആപ്ലിക്കേഷനിൽ പച്ച സ്റ്റാറ്റസ് കാണിക്കുകയുള്ളൂവെന്നും മന്ത്രാലയം വ്യക്തമാക്കി. ഖത്തറിലേക്ക് മടങ്ങിയെത്തുന്നവർ വഴി വൈറസ് വീണ്ടും വ്യാപിക്കുന്നത് ഒഴിവാക്കാനാണ് എംഒപിഎച്ച് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. ആരോഗ്യ മന്ത്രാലയത്തിന്റെ കോവിഡ്-19 വ്യാപനം കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ നിലവിൽ 41 രാജ്യങ്ങലാണുള്ളത്.

Most Popular