Tuesday, June 15, 2021
Home Gulf ഖത്തറില്‍ കോവിഡ് നിയമങ്ങള്‍ ലംഘിച്ച ഒരാള്‍ കൂടി അറസ്റ്റില്‍

ഖത്തറില്‍ കോവിഡ് നിയമങ്ങള്‍ ലംഘിച്ച ഒരാള്‍ കൂടി അറസ്റ്റില്‍

ദോഹ: ഖത്തറില്‍ കോവിഡ്് നിയമങ്ങള്‍ ലംഘിച്ച ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആഭ്യന്തര മന്ത്രാലയം തങ്ങളുടെ ട്വിസ്റ്ററിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

കോവിഡ് നിയമ ലംഘനങ്ങള്‍ ചില വിഭാഗം ജനങ്ങള്‍ പതിവാക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് അനുവദിക്കില്ല. പിടിക്കപ്പെട്ടാല്‍ കര്‍ശന ശിക്ഷയാണ് നിയമ ലംഘകര്‍ക്ക് ലഭിക്കുക. രാജ്യത്ത് കോവിഡ്് പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ വരും ദിവസങ്ങളില്‍ ശക്തമായ പരിശോധനകളാണ് നടത്തുന്നത് എന്നും അധികൃതര്‍ അറിയിച്ചു.

Most Popular