Tuesday, June 15, 2021
Home Gulf സൗദിയില്‍ റസ്റ്റോറന്റില്‍ പാചക വാതകം ചോര്‍ന്ന് സ്ഫോടനം; ഒരാള്‍ മരിച്ചു, ആറു പേര്‍ക്ക് പരിക്ക്

സൗദിയില്‍ റസ്റ്റോറന്റില്‍ പാചക വാതകം ചോര്‍ന്ന് സ്ഫോടനം; ഒരാള്‍ മരിച്ചു, ആറു പേര്‍ക്ക് പരിക്ക്

ദുബൈ: സൗദി അറേബ്യയിലെ റസ്റ്റോറന്റില്‍ പാചക വാതകം ചോര്‍ന്നുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് പരിക്കേറ്റു. റിയാദിലെ അല്‍മുന്‍സിയ ഡിസ്ട്രിക്ടിലായിരുന്നു സംഭവം.

സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ഉഗ്ര ശബ്ദത്തോടെയുണ്ടായ സ്ഫോടനത്തില്‍ റസ്റ്റോറന്റ് ഏറെക്കുറെ പൂര്‍ണമായി തകര്‍ന്നു. സമീപത്തെ ചില കടകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

അതേസമയം, പരിക്കേറ്റവരുടെ നില തൃപ്തികരമാണെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.

Most Popular