News Flash
X
കുവൈത്തില്‍ ഒരു ദശലക്ഷം സ്മാര്‍ട്ട് ലൈസന്‍സുകള്‍ വിതരണം ചെയ്യും

കുവൈത്തില്‍ ഒരു ദശലക്ഷം സ്മാര്‍ട്ട് ലൈസന്‍സുകള്‍ വിതരണം ചെയ്യും

personTF access_timeSunday January 10, 2021
HIGHLIGHTS
രാജ്യത്ത് ഒരു ദശലക്ഷം സ്മാര്‍ട്ട് ലൈസന്‍സുകള്‍ വിതരണം ചെയ്യാന്‍ ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ട്രാഫിക്ക് വകുപ്പ് ഒരു കമ്പനിയുമായി കരാര്‍ ഒപ്പിട്ടതായി റിപ്പോര്‍ട്ടുകള്‍

കുവൈത്ത് സിറ്റി: രാജ്യത്ത് ഒരു ദശലക്ഷം സ്മാര്‍ട്ട് ലൈസന്‍സുകള്‍ വിതരണം ചെയ്യാന്‍ ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ട്രാഫിക്ക് വകുപ്പ് ഒരു കമ്പനിയുമായി കരാര്‍ ഒപ്പിട്ടതായി റിപ്പോര്‍ട്ടുകള്‍. നിരവധി പ്രത്യേകതകളുളള ഈ പുതിയ സംവിധാനം ലോകത്തില്‍ തന്നെ പുതിയൊരു ആശയമാണ്. പുതിയ ലൈസന്‍സിന്റെ അച്ചടി സാമഗ്രികള്‍ ഉള്‍പ്പെടെ 1.7 ദശലക്ഷം ദീനാര്‍ ട്രാഫിക്ക് ഡിപ്പാര്‍ട്ട്‌മെന്റിന് കരാര്‍ നല്‍കണമെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ അഭ്യര്‍ഥന മാനിച്ച് സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോ അംഗീകാരം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ കരാറിന് അംഗീകാരം ലഭിക്കാന്‍ ഏകദേശം 90 ദിവസമെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

SHARE :
folder_openTags
content_copyCategory