Tuesday, August 3, 2021
Home Gulf ഖത്തറിൽ സ്‌കൂളുകളിലേക്കുള്ള ഓൺലൈൻ പ്രവേശനം ആഗസ്റ്റ് 23ന് ആരംഭിക്കും

ഖത്തറിൽ സ്‌കൂളുകളിലേക്കുള്ള ഓൺലൈൻ പ്രവേശനം ആഗസ്റ്റ് 23ന് ആരംഭിക്കും

ദോഹ: ഖത്തറിലെ പൊതുവിദ്യാലയങ്ങളിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആഗസ്റ്റ് 23 മുതൽ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വിദ്യാഭ്യാസ പബ്ലിക് സർവീസ് പോർട്ടൽ വഴി ഒക്ടോബർ ഏഴ് വരെ പ്രവേശനം തുടരും. സ്‌കൂൾ മാറ്റത്തിനുള്ള അപേക്ഷയും ഈ പോർട്ടലിലൂടെ ഓൺലൈനായി നൽകാം.

വിദ്യാർഥികളുടെ ഏറ്റവും പുതിയ മെഡിക്കൽ അസസ്‌മെന്റ് സർട്ടിഫിക്കറ്റ് ഉൾപ്പെടെ പ്രവേശനത്തിന് ആവശ്യമായ എല്ലാ രേഖകളും രക്ഷിതാക്കൾ ഓൺലൈൻ പോർട്ടലിൽ അപ്ലോഡ് ചെയ്യേണ്ടതാണ്.

എൻറോൾമെന്റിന് ആവശ്യമായ രേഖകൾ:

– QID പകർപ്പ്

– കഹ്റാമ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ സാക്ഷ്യപ്പെടുത്തിയ റെസിഡൻഷ്യൽ വൈദ്യുതി നമ്പർ

– ജനന സർട്ടിഫിക്കറ്റ് (ഖത്തറി അമ്മമാരുടെയും താമസക്കാരുടെയും കുട്ടികൾക്ക്)

– ഖത്തറി ഇതര വിദ്യാർഥികൾക്ക് രക്ഷിതാവിന്റെ സമീപകാല തൊഴിലുടമ സർട്ടിഫിക്കറ്റ്.

എൻറോൾമെന്റ് തീയതി മുതൽ ഒരു മാസത്തിനുള്ളിൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. പൊതുവിദ്യാലയങ്ങളിൽ രജിസ്‌ട്രേഷന് യോഗ്യതയുള്ള സ്ഥാപനങ്ങളിലെ തൊഴിലുടമകളായിരിക്കണം.

കോവിഡ് സാഹചര്യത്തിൽ എല്ലാ കുട്ടികളുടെയും ഏറ്റവും പുതിയ മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമായും ഹാജരാക്കണം. ഇതിനായി എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും വിദ്യാർഥികൾക്കായി മെഡിക്കൽ പരിശോധനകൾ നടത്തുന്നുണ്ട്. ഈ ആരോഗ്യ കേന്ദ്രങ്ങൾ നൽകുന്ന ഔദ്യോഗിക മെഡിക്കൽ സർട്ടിഫിക്കറ്റുകളാണ് വിദ്യാർഥികളുടെ പ്രവേശനം നിർണ്ണയിക്കുന്നത്.

മന്ത്രാലയത്തിന്റ ഓൺലൈൻ എൻറോൾമെന്റ് പോർട്ടലിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിച്ചതിന് ശേഷം കുട്ടി മെഡിക്കലി ഫിറ്റാണെന്ന് കണ്ടാൽ മാത്രമേ പ്രവേശനത്തിനുള്ള തുടർനടപടികൾ തുടരാൻ സാധിക്കൂ.

Most Popular