Sunday, September 19, 2021
Home Gulf നോർക്ക റൂട്സ് മുഖേന സൗദി അറേബ്യയിൽ ടെക്‌നീഷ്യന്മാർക്ക് അവസരം

നോർക്ക റൂട്സ് മുഖേന സൗദി അറേബ്യയിൽ ടെക്‌നീഷ്യന്മാർക്ക് അവസരം

സൗദി: സൗദിയിലെ പ്രമുഖ ആശുപത്രിയിലേക്ക് റേഡിയോളജി, എക്കോ ടെക്‌നീഷ്യന്മാരെ നോർക്ക വഴി തിരഞ്ഞെടുക്കുന്നു. റേഡിയോളജി ടെക്‌നീഷ്യൻ തസ്തികയിൽ പുരുഷന്മാർക്കും എക്കോ ടെക്‌നീഷ്യൻ തസ്തികയിൽ സ്ത്രീകൾക്കുമാണ് അവസരം. യോഗ്യത- ബന്ധപ്പെട്ട മേഖലയിൽ ബാച്ചിലേഴ്‌സ് ഡിഗ്രി, 2 വർഷത്തെ പ്രവർത്തി പരിചയം. പ്രായപരിധി 35 ൽ താഴെ. ആഗസ്ററ് 2 വരെ അപേക്ഷിക്കാം. www.norkaroots.org വെബ്സൈറ്റ് മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് ടോൾ ഫ്രീ നമ്പറായ
18004253939 (ഇന്ത്യയിൽനിന്നും ) 00918802012345 (വിദേശത്തു നിന്നും മിസ്ഡ്കാൾ സേവനം ലഭിക്കും)

Most Popular