Monday, September 27, 2021
Home Gulf അബ്ദുറഹ്മാൻ ഇല്ലത്തിന് ഒറേറ്റേർസ് ഫോറം യാത്രയയപ്പു നൽകി

അബ്ദുറഹ്മാൻ ഇല്ലത്തിന് ഒറേറ്റേർസ് ഫോറം യാത്രയയപ്പു നൽകി

ദോഹ: മൂന്ന് പതിറ്റാണ്ടു കാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന ഓറേറ്റേർസ് ഫോറം സീനിയർ അംഗവും, അൽജസീറ ചാനലിൽ ഡോക്യുമെന്റ് കൺട്രോളറും, സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറസാന്നിദ്ധ്യവുമായ അബ്ദുറഹ്മാൻ ഇല്ലത്തിനു ഒറേറ്റേർസ് ഫോറം യാത്രയയപ്പു നൽകി. ജനറൽ സെക്രട്ടറി അലിഹസ്സൻ തച്ചറക്കൽ സ്വാഗതവും പ്രസിഡണ്ട് റഫീഖ് മേലേപുറത്തു ഉൽഘാടനവും അഡ്വക്കറ്റ് മഹേഷ് കൃഷ്ണൻ യാത്രയയപ്പു സന്ദേശവും നിർവഹിച്ചു.

ഒറേറ്റേർസ് ഫോറത്തിന്റെ ഉപഹാരം ഏറ്റുവാങ്ങിയ ശേഷം അബ്ദുറഹ്മാൻ ഇല്ലത്ത് മറുപടി ഭാഷണം നടത്തി. വിനയവും നിറപുഞ്ചിരിയും സേവനസന്നദ്ധതയും വിജ്ഞാനദാഹവുമാണ് ഇല്ലത്തിനെ വ്യത്യസ്തനാക്കുന്നത്.

പരന്ന വായനക്കാരൻ കൂടിയായ അബ്ദുറഹിമാൻ ഇല്ലത്ത് തന്റെ ശേഖരത്തിലുള്ള നിരവധി പുസ്തകങ്ങൾ ഒറേറ്റേഴ്സിന് ഫോറത്തിനു നൽകി. ഖമർ ഇസ്ലാം, ഫൈസൽ പേരാമ്പ്ര, സ്വാബിർ മുഹമ്മദ്, രാജീവ് വർഗീസ്, ഹാരിസ്, ജുബൈർ തിരുനാവായ തുടങ്ങിയവർ സംസരിച്ചു, സെക്രട്ടറി റഈസ് വടകര നന്ദി പറഞ്ഞു.

Most Popular