Sunday, September 19, 2021
Home Gulf ഖത്തറിൽ കോവിഡ് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 20 ലക്ഷം പിന്നിട്ടു

ഖത്തറിൽ കോവിഡ് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 20 ലക്ഷം പിന്നിട്ടു

ദോഹ: ഖത്തറിൽ കോവിഡ് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 20 ലക്ഷം പിന്നിട്ടു. ഒരു ഡോസ്​ വാക്​സിനെങ്കിലും സ്വീകരിച്ചവരുടെ എണ്ണംകൂടി പരിഗണിച്ചാണ്​ ഈ നേട്ടത്തിലേക്ക് എത്തിച്ചേർന്നത്. ചൊവ്വാഴ്​ച 22,960 ഡോസ്​ വാക്​സിന്‍ കൂടി ​കുത്തിവെച്ചതോടെ, ​ഡിസംബറില്‍ ആരംഭിച്ച ദേശീയ കോവിഡ്​ പ്രതിരോധമരുന്ന്​ കുത്തിവെപ്പ്​ പ്രോഗ്രാമില്‍ ഭാഗമായവരുടെ എണ്ണം 20,13,080 തികഞ്ഞതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത്​ ​ആകെ കുത്തിവെച്ച ഡോസുകളുടെ എണ്ണം 3,708,551 ആയി.

.​മഹാമാരിക്കെതിരെ ആര്‍ജിത പ്രതിരോധം നേടുന്നതിലേക്കുകൂടിയാണ്​ ദേശീയ ​വാക്​സിനേഷന്‍ പ്രേ​ാഗ്രാം നയിക്കുന്നത്​. 60 പിന്നിട്ട ജനവിഭാഗങ്ങളില്‍ 98.6 ശതമാനം പേരും ഒരു ഡോസ്​ വാക്​സിനെങ്കിലും സ്വന്തമാക്കിക്കഴിഞ്ഞു. ഇവരില്‍ 93.5 ശതമാനം രണ്ട്​ ഡോസും സ്വീകരിച്ച്‌​ വാക്​സിനേഷന്‍ പൂര്‍ത്തിയാക്കി.

കോവിഡ്​ വാക്​സിനേഷന്‍ നടപടികള്‍ക്കായി ഊര്‍ജിതശ്രമമാണ്​ മന്ത്രാലയവും ഹമദ്​മെഡിക്കല്‍ കോര്‍പറേഷനും ചേര്‍ന്ന്​ നടത്തുന്നത്​. ഇതിനായി ഇന്‍ഡ്​സ്​ട്രിയല്‍ ഏരിയയില്‍ ലോകത്തെ ഏറ്റവും വിശാലമായ വാക്​സിനേഷന്‍ സെന്‍ററാണ്​ പ്രവര്‍ത്തിക്കുന്നത്​.

Most Popular