Monday, April 19, 2021
Home Gulf ഫലസ്തീൻ: ഖത്തർ നിലപാടിന് മാറ്റമില്ലെന്നും പിന്തുണ തുടരുമെന്നും ഉപ പ്രധാനമന്ത്രി

ഫലസ്തീൻ: ഖത്തർ നിലപാടിന് മാറ്റമില്ലെന്നും പിന്തുണ തുടരുമെന്നും ഉപ പ്രധാനമന്ത്രി

ദോഹ: ഫലസ്തീൻ സംഘടനയായ ഫത്ഹ് ജനറൽ സെക്രട്ടറി മേജർ ജനറൽ ജിബ്രീൽ റജൂബ് ദോഹയിലെത്തി. ഫലസ്തീൻ വിഷയത്തിൽ ഖത്തർ നിലപാടിന് മാറ്റമില്ലെന്നും ഫലസ്തീൻ ജനതയ്ക്ക് നൽകുന്ന പിന്തുണ തുടരുമെന്നും ഖത്തർ ഉപ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ അൽഥാനി വ്യക്തമാക്കി.

ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ഖത്തറും ഫലസ്തീനും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും പൊതുതാത്പര്യ വിഷയങ്ങളും ചർച്ച ചെയ്തു. ഫത്ഹും ഹമാസും തമ്മിലുള്ള ദേശീയ മഞ്ഞുരുക്ക ചർച്ചകൾക്ക് ഖത്തറിന്റെ പൂർണ പിന്തുണയും ശൈഖ് മുഹമ്മദ് അബ്ദുർറഹ്മാൻ അൽഥാനി ഉറപ്പു നൽകി.

മേഖലയുടെ സുരക്ഷയും സമാധാനവും സ്ഥിരതയും കൈവരിക്കുന്നതിനായി അന്താരാ,്ട്ര തീരുമാനങ്ങൾ, അറബ് പീസ് ഇനീഷ്യേറ്റീവ്, ദ്വിരാഷ്ട്ര സിദ്ധാന്തം എന്നിവ അടിസ്ഥാനമാക്കി ഫലസ്തീൻ വിഷയത്തിൽ പരിഹാരം കാണണമെന്നപം വിദേശകാര്യമന്ത്രി കൂടിക്കാഴ്ചയിൽ അറിയിച്ചു.

ഗൾഫ് രാഷ്ട്രങ്ങളും ഇസ്രായേലും തമ്മിലുള്ള ബാന്ധവങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടുന്നതോടെ ഫലസ്തീൻ വിഷയത്തിൽ പുതിയ നിർണായക നീക്കങ്ങൾ ഉണ്ടായേക്കുമെന്നാണ് അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

Most Popular