Sunday, April 11, 2021
Home Gulf ദുബായില്‍ കുട്ടികളുടെ സ്‌കൂള്‍ പഠനം നേരിട്ടോ ഓണ്‍ലൈന്‍ വഴിയോ എന്ന് രക്ഷിതാക്കള്‍ക്ക് തീരുമാനിക്കാം

ദുബായില്‍ കുട്ടികളുടെ സ്‌കൂള്‍ പഠനം നേരിട്ടോ ഓണ്‍ലൈന്‍ വഴിയോ എന്ന് രക്ഷിതാക്കള്‍ക്ക് തീരുമാനിക്കാം

ദുബായ്: കുട്ടികളുടെ സ്‌കൂള്‍ പഠനം നേരിട്ട് വേണോ ഓണ്‍ലൈന്‍ വഴി വേണോ എന്ന് ഇനി രക്ഷിതാക്കള്‍ക്ക് തീരുമാനിക്കാം. കോവിഡ് സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ സ്‌കൂളില്‍ വരണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ സ്‌കൂളില്‍ വന്ന് പഠിക്കണം എന്നുള്ളവര്‍ക്ക് ക്ലാസ് ഉണ്ടാവുകയും ചെയ്യും. ഓണ്‍ലൈനായി ക്ലാസ് വേണ്ടവര്‍ക്ക് അതേ ക്ലാസ് തന്നെ ലഭ്യമാക്കും.

വേനലവധി കഴിഞ്ഞ് ഈ മാസം 30ന് പുതിയ അധ്യയനവര്‍ഷം ആരംഭിക്കാനിരിക്കെ ചില രക്ഷിതാക്കള്‍ പ്രകടിപ്പിച്ച ആശങ്കകള്‍ക്ക് വിരാമമിട്ടാണ് അധികൃതരുടെ വിശദീകരണം. ദുബായ് നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്പ്‌മെന്റ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

എന്നാല്‍, ഈ തീരുമാനം താ്കാലികമാണെന്നും കോവിഡ് സാഹചര്യം മാറുന്നതിനനുസരിച്ച് എപ്പോള്‍ വേണമെങ്കിലും മാറാമെന്നും റിപ്പോര്‍ട്ടിലുണ്ട്. പൂര്‍ണമായും ഓണ്‍ലൈന്‍ ക്ലാസുകള്‍ കൊടുക്കാന്‍ താത്പര്യമുള്ള സ്‌കൂളുകള്‍ക്ക് അങ്ങനെ ചെയ്യാനും അനുമതിയുണ്ട്.

Most Popular