Friday, August 6, 2021
Home Gulf ഖത്തറിൽ ഡിസംബർ 31 വരെ റെഗുലർ സ്‌കൂളുകൾ വേണ്ടെന്ന ഓൺലൈൻ ക്യാമ്പയിനുമായി രക്ഷിതാക്കൾ

ഖത്തറിൽ ഡിസംബർ 31 വരെ റെഗുലർ സ്‌കൂളുകൾ വേണ്ടെന്ന ഓൺലൈൻ ക്യാമ്പയിനുമായി രക്ഷിതാക്കൾ

ദോഹ: ഖത്തറിൽ ഡിസംബർ 31 വരെ റെഗുലർ സ്‌കൂൾ വേണ്ടെന്ന് ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ ഓൺലൈൻ ക്യാമ്പയിനുമായി രംഗത്ത്. കോവിഡ് സാഹചര്യം അവസാനിക്കുന്നത് വരെ വിദ്യാർഥികൾക്ക് അനുയോജ്യം ഓൺലൈൻ ക്ലാസുകളാണെന്നും രക്ഷിതാക്കൾ ക്യാമ്പയിൻ പെറ്റീഷനിൽ ചൂണ്ടിക്കാട്ടി.

ഖത്തർ വിദ്യാഭ്യാസ മന്ത്രാലയത്തെ അഭിസംബോധന ചെയ്യുന്ന ഓൺലൈൻ പെറ്റീഷനിൽ ഇതുവരെ 9,000നടുത്ത് രക്ഷിതാക്കൾ ഒപ്പിട്ടു. പ്രമുഖ പെറ്റീഷൻ വെബ്സൈറ്റായ ചേഞ്ച് ഡോട്ട് ഓർഗിന്റെ Petition എന്ന ലിങ്കിൽ രക്ഷിതാക്കൾക്ക് ഈ ഓൺലൈൻ ക്യാമ്പയിനിൽ പങ്കു ചേരാം.

സ്‌കൂളിലും ക്ലാസിനുള്ളിലും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ നാല് മുതൽ പതിനാറു വയസു വരെയുള്ള വിദ്യാർഥികൾ പ്രയാസം നേരിടുമെന്ന് രക്ഷിതാക്കൾ വാദിക്കുന്നു.

പൂർണമായും രാജ്യം കോവിഡ് മുക്തി നേടുന്നത് വരെ ഓൺലൈൻ ക്ലാസുകളാണ് വിദ്യാർഥികൾക്ക് അഭികാമ്യം. ലാബ് വർക്കുകൾ ആവശ്യമായ വിദ്യാർഥികൾക്ക് മാത്രം ഒരു സെഷനിൽ പതിനഞ്ചു വിദ്യാഥികളെ മാത്രം പങ്കെടുപ്പിച്ചു കൊണ്ടുള്ള സംവിധാനം ഏർപ്പെടുത്താൻ സ്‌കൂളുകൾ തയ്യാറാവണം. ഇത്തരം സന്ദർഭങ്ങളിൽ രക്ഷിതാക്കൾ തന്നെ വാഹന സൗകര്യമേർപ്പെടുത്തുകയും ചെയ്യും.

കോവിഡ് വാക്സിൻ ലഭ്യതയനുസരിച്ചു ജനുവരിയിൽ റെഗുലർ ക്ലാസുകൾ തുടങ്ങുന്നതിനെ കുറിച്ച് അധികൃതർക്ക് തീരുമാനിക്കാവുന്നതാണ്. കുട്ടികളുടെ മാനസിക- ശാരീരിക ആരോഗ്യത്തെ പരിഗണിച്ചു കൊണ്ടെങ്കിലും പെറ്റീഷനിലെ ആവശ്യം വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിക്കണമെന്നും രക്ഷിതാക്കൾ പറയുന്നുണ്ട്.

Most Popular