Sunday, April 18, 2021
Home Gulf പാസ്‌പോർട്ട് പുതുക്കൽ: രണ്ട് മാസം മുമ്പേ അപേക്ഷ നൽകണം കുവൈത്ത് ഇന്ത്യൻ എംബസി

പാസ്‌പോർട്ട് പുതുക്കൽ: രണ്ട് മാസം മുമ്പേ അപേക്ഷ നൽകണം കുവൈത്ത് ഇന്ത്യൻ എംബസി

കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ത്യൻ പാസ്‌പോർട്ട് പുതുക്കേണ്ടവർ കാലാവധി അവസാനിക്കുന്നതിനോ യാത്ര ചെയ്യുന്നതിനോ രണ്ട് മാസം മുൻപ് അപേക്ഷ സമർപ്പിക്കണമെന്ന് ഇന്ത്യൻ എംബസി അധികൃതർ വാർത്താ കുറിപ്പിലൂടെ അറിയിച്ചു. ചില അപേക്ഷകളിന്മേൽ ഇന്ത്യയിൽ നിന്ന് പോലീസ് ക്ലിയറൻസ് ഉൾപ്പെടെ ശേഖരിക്കുന്നതിനുള്ള സമയം കൂടി പരിഗണിച്ചാണിത്.

അപേക്ഷ ലഭിച്ചാൽ ഏറ്റവും എളുപ്പത്തിൽ പാസ്‌പോർട്ട് പുതുക്കി നൽകാനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഇന്ത്യൻ എംബസി അറിയിച്ചു. അതിനാൽ കാലതാമസം ഉണ്ടാകാതിരിക്കാൻ മുൻകൂട്ടി അപേക്ഷ സമർപ്പിക്കേണ്ടതാണെന്ന് എംബസി അധികൃതർ വ്യക്തമാക്കുന്നു

Most Popular