Thursday, September 23, 2021
Home Gulf പ്രവാസികള്‍ക്കുള്ള പിസിആര്‍ പരിശോധന ഇനി എല്ലാ ജില്ലകളിലും

പ്രവാസികള്‍ക്കുള്ള പിസിആര്‍ പരിശോധന ഇനി എല്ലാ ജില്ലകളിലും

തിരുവനന്തപുരം: താമസ വിസ നിലനില്‍ക്കുന്നതിനാല്‍ യുഎഇയിലേക്ക് മടങ്ങിപ്പോകാന്‍ അനുമതിയുള്ള പ്രവാസികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത. തിരിച്ചു പോകുന്നവര്‍ക്ക് കോവിഡ് പിസിആര്‍ പരിശോധന നിര്‍ബന്ധമാണ്. സംസ്ഥാനത്ത് ആറിടങ്ങളില്‍ മാത്രമാണ് ഇതിനുള്ള സൗകര്യം ഉണ്ടായിരുന്നത്. എന്നാല്‍, മൈക്രോ ഹെല്‍ത്ത് ലബോറട്ടറിയുടെ കീഴില്‍ എല്ലാ ജില്ലകളിലും സാമ്പിള്‍ ശേഖരിക്കാനുള്ള സംവിധാനം ആരംഭിച്ചു കഴിഞ്ഞു. ഇതോടെ യാത്രക്കാരുടെ ആശങ്കകള്‍ക്ക് പരിഹാരമായി.

യുഎഇ സര്‍ക്കാര്‍ അംഗീകൃത പ്യുവര്‍ ഹെല്‍ത്തുമായി സഹകരിച്ചാണ് ലബോറട്ടറിയുടെ പ്രവര്‍ത്തനം. ഫ്രാഞ്ചൈസികള്‍ മുഖേനയോ ഹോം കല്കഷനിലൂടെയോ ശേഖരിക്കുന്ന സ്രവം കോഴിക്കോട്ടുള്ള ഐസിഎംആര്‍ അംഗീകൃത പരിശോധനാ കേന്ദ്രത്തിലെത്തിച്ച് 12 മണിക്കൂറിനുള്ളില്‍ ഫലം അറിയിക്കും. പ്യുവര്‍ ഹെല്‍ത്ത് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ വിവരങ്ങള്‍ മൈക്രോ ഹെല്‍ത്ത് ലബോറട്ടറിയില്‍ ലഭിക്കുന്നതിനനുസരിച്ച് പരിശോധനാ വിവരം കൈമാറും. ദൂരം അനുസരിച്ചായിരിക്കും പരിശോധനാ നിരക്ക് നിശ്ചയിക്കുന്നത്.

Most Popular